ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി മീലാദ് കോൺഫറൻസ് ബ്രോഷർ പ്രകാശനം ഒ. മൊയ്‌തു ചപ്പാരപടവ് തഹ്ഫീൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ മൊയ്‌നുദ്ദീന് നൽകി നിർവഹിക്കുന്നു
Posted On
date_range Updated On
date_range മീലാദ് കോൺഫറൻസ് ബ്രോഷർ പ്രകാശനം
ദുബൈ: കെ.എം.സി.സി കണ്ണൂർ ജില്ല സംഘടിപ്പിക്കുന്ന ഗ്രാൻഡ് മീലാദ് കോൺഫറൻസിന്റെ ബ്രോഷർ ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്‌ദു ചപ്പാരപ്പടവ് തഹ്ഫീൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ മൊയ്‌നുദ്ദീന് കൈമാറി പ്രകാശനം ചെയ്തു. മീലാദ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് ജില്ല കെ.എം.സി.സി ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനതല ബുർദ പാരായണ മത്സരം, നബിദിന സമ്മേളനം, മൗലീദ് സദസ് എന്നിവ ദുബൈയിൽ നടക്കും. ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ പി.കെ. ഇസ്മായിൽ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ജില്ല ആക്ടിങ് പ്രസിഡന്റ് ജാഫർ മാടായി, ജന സെക്രട്ടറി റഹ്ദാദ് മൂഴിക്കര, ജില്ലാ മണ്ഡലം നേതാക്കൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.