അബൂദബി: കോവിഡ് രോഗ ചികിത്സയിൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് തിരുവനന്തപുരം വർക്കല സ്വദേശിയും ദുബൈ റാഷിദ് ആശുപത്രിയിലെ സീനിയർ ഫിസിഷ്യനുമായ ഡോ. ഷാജി മുഹമ്മദ് ഹനീഫയെ തേടി ദുബൈ സർക്കാറിെൻറ ഗോൾഡൻ വിസ ലഭിച്ചത്. കോവിഡ് വൈറസിെൻറ തീവ്രതയുള്ളവരെ ഏറ്റവും ഫലപ്രദമായി ചികിത്സിക്കുന്ന വിദഗ്ധ സംഘത്തോടൊപ്പം മുൻനിരയിൽ പ്രവർത്തിച്ചതിന് 60ാം വയസ്സിൽ ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെയും ജനങ്ങളെയും കോവിഡിൽനിന്ന് വിമുക്തമാക്കാനുള്ള ശ്രമത്തിൽ കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കാൻ ഇൗ നേട്ടം പ്രചോദനമായതായും ഡോ. ഷാജി ഗൾഫ് മാധ്യമത്തോട് പങ്കുവെച്ചു.
ലോകത്തിലെ ഏറ്റവും മികച്ച കോവിഡ് രോഗ ചികിത്സയാണ് യു.എ.ഇയിലെ ആശുപത്രികളിൽ നൽകുന്നതെന്ന് ശൈഖ് റാഷിദ് ആശുപത്രിയിൽ ഏറ്റവും ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കുന്ന സംഘത്തിലുള്ള അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രോഗികൾ ഏതവസ്ഥയിലാണെന്ന് മനസ്സിലാക്കിയാണ് ചികിൽസ. രാജ്യത്തുടനീളം കോവിഡ് പരിശോധന വ്യാപകമായി നടക്കുന്നതിനാൽ പോസിറ്റിവ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലോകത്തിലെ ഏറ്റവും അത്യാധുനിക ചികിത്സ ഉപകരണങ്ങളും നിലവിലെ സാഹചര്യത്തിൽ വ്യക്തിഗത സുരക്ഷാമാർഗങ്ങളുമെല്ലാം ആശുപത്രികളിലുണ്ട്.
ജനങ്ങളിൽ സഹകരണ ബോധം വർധിച്ചിട്ടുണ്ട്. എല്ലാവരും പരസ്പരം നിരീക്ഷിക്കുന്നു. സാമൂഹിക കൂടിച്ചേരലുകൾ വേണ്ടെന്നുവെക്കുന്നു. പരസ്പരം സഹകരിക്കാതെ ജീവിക്കാനാവില്ലെന്ന തിരിച്ചറിവും ബോധവും ഉണ്ടാക്കിയ വൈറസ് പണക്കാർക്കു പോലും വിദഗ്ധ ചികിത്സക്ക് ആശുപത്രിയിൽ ഒരു കിടക്ക സൗകര്യത്തിന് ശിപാർശ തേടിയെത്തുന്ന സ്ഥിതിയുണ്ടാക്കി. ജനങ്ങൾ എല്ലാ സൗകര്യത്തിലും ആഡംബരത്തിലും നിസ്സഹായരാവുന്ന കാഴ്ചയും കോവിഡ് നൽകിയ വലിയ പാഠമാണ്. 1996ൽ അബൂദബിയിലെത്തിയ ഡോ. ഷാജി മുഹമ്മദ് ഹനീഫ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ഇേൻറണൽ മെഡിസിൻ ഡിപ്പാർട്ട്മെൻറിൽ പ്രവർത്തിച്ചു. ഈ ജോലി രാജിവെച്ചാണ് 2007 ഫെബ്രുവരി ആദ്യത്തിൽ ദുബൈ ശൈഖ് റാഷിദ് ആശുപത്രിയിൽ എമർജൻസി ഡിവിഷൻ ആൻഡ് ട്രൈമ സെൻററിൽ സീനിയർ ഫിസിഷ്യനാകുന്നത്. ദുബൈ മെഡിക്കൽ കോളജിൽ ക്ലീനിക്കൽ െലക്ചററുമാണ്. ഭാര്യ: െറെഹാനത്ത്. മക്കൾ: ഷറീഖ് (പെട്രോളിയം എൻജിനീയർ, ദുബൈ), ഡോ. ഷഹന ഷാജി (തിരുവനന്തപുരം മെഡിക്കൽ കോളജ്), റാഫ് എം.ഷാജി (എം,ബി.ബി.എസ് വിദ്യാർഥി). മരുമക്കൾ: ഡോ.ഹീമ (ഫിസിഷ്യൻ, ദുബൈ), ഡോ. ആഷിക് (പി.ജി വിദ്യാർഥി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.