ദുബൈ: ഡി.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ നാലാമത് എഡിഷൻ ഒക്ടോബർ 13 മുതൽ നവംബർ മൂന്നു വരെ ദുബൈയിൽ നടക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി തലവൻ റിയാസ് ബാരി അറിയിച്ചു. ഗർഗാസ് ഓട്ടോ, ദാവദാരു ആയുർവേദിക് സെന്റർ, ആംബർ മാർക്യൂട്ട്, അൽ നൂർ ഗ്രൂപ് എന്നിവരാണ് ഇത്തവണത്തെ ടൂർണമെന്റ് സ്പോൺസർമാർ.
പ്രവാസലോകത്തെ ക്രിക്കറ്റ് താരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ടൂർണമെന്റിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു. ഡി.ആർ.ഒ പാട്രിയോട്ട്സ്, ഡി.ആർ.ഒ ടസ്കേഴ്സ്, ഡി.ആർ.ഒ കിങ്സ്, ദി സ്പാർട്ടൻ എന്നിങ്ങനെ നാലു ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഡി.ആർ.ഒ പാട്രിയോട്ട്സായിരുന്നു കഴിഞ്ഞ സീസണിലെ വിജയികൾ. ഡി.ആർ.ഒ ടസ്കേഴ്സായിരുന്നു റണ്ണേഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.