പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ജില്ലതല വോളിബാൾ ടൂർണമെന്റ് 16ന്
ദുബൈ: യു.എ.ഇ കണ്ണൂർ ജില്ല വോളിബാൾ കൂട്ടായ്മ സംഘടിപ്പിക്കുന്ന ജില്ലതല വോളിബാൾ ടൂർണമെന്റ് ഫെബ്രുവരി 16 ഞായറാഴ്ച ദുബൈ ഗർഹൂദിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിൽ നിന്നുള്ള 10 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. കണ്ണൂർ ജില്ലക്കാരനായ മുൻ അന്തർദേശീയ വോളിബാൾ താരം ജോബി ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. യോഗത്തിൽ ടൂർണമെന്റ് കൺവീനർ കാസിം, പ്രസിഡന്റ് സിറാജ് ചെടിക്കുളം, മജീദ് ചെറൂർ, ബാബു പീതാംബരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.