വയറിന്റെ ഭിത്തിയിലുള്ള പേശികള്‍ക്ക് മർദം അല്ലെങ്കില്‍ ദൗര്‍ബല്യം സംഭവിക്കുമ്പോള്‍ ശരീരത്തിന്റെ ഉള്ളിലുള്ള കുടല് മുതലായ അവയവങ്ങള്‍ അതിന്റെ യഥാസ്ഥാനത്തുനിന്ന് അസാധാരണമായി തള്ളി പുറത്തേക്കുവരുന്ന അവസ്ഥയാണ് ഹെര്‍ണിയ.
1) ആന്തരിക ഹെർണിയ- വയറിലെ ആന്തരാവയവങ്ങൾ, സാധാരണയായി കുടൽമാലകൾ, വയറിലെ ഒരു അറയിലേക്ക് നീണ്ടുനിൽക്കുന്ന അവസ്ഥയാണിത്.
2) ബാഹ്യ ഹെർണിയ- വയറിലെ പേശികളുടെ ബലഹീനത കാരണം ചർമത്തിന് താഴെയായി ഇത് പലപ്പോഴും കാണാവുന്നതാണ്. ഇത് ജന്മനാ ആയോ അല്ലാതെയോ കാണപ്പെടുന്നു (inguinal, incisional, umbilical, paraumbilical, epigastric hernia )
ഏറ്റവും സാധാരണയായി കാണുന്ന ഹെർണിയ നാഭി പ്രദേശത്തുള്ളതാണ്. ഇൻഗ്വയ്നൽ ഹെർണിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ അസുഖം പുരുഷന്മാരിലാണ് സാധാരണയായി കാണപ്പെടുന്നത്. കാരണം വൃഷണസഞ്ചിയിലേക്ക് വൃഷണം ഇറങ്ങിവരുന്ന സ്ഥലത്തെ ബലംകുറഞ്ഞ ഭാഗത്തുകൂടിയാണ് ഇത് വരുന്നത്. ഇതുകൂടാതെ പൊക്കിൾ ഭാഗത്ത് കാണുന്ന അംബിലിക്കൽ ഹെർണിയ, പൊക്കിളിന്റെ മുകൾ ഭാഗത്ത് കാണുന്ന എപ്പിഗാസ്ട്രിക് ഹെർണിയ, മേജർ ശസ്ത്രക്രിയക്കുശേഷം വരുന്ന ഇൻസിഷനൽ ഹെർണിയ തുടങ്ങിയ തരം കുടലിറക്കങ്ങളും വയറിന്റെ പലഭാഗത്തായി കാണപ്പെടുന്നു.
കൃത്യമായ പിന്തുണ നടപടികളില്ലാതെ കനത്ത ഭാരം ഉയർത്തുക, വിട്ടുമാറാത്ത ചുമ അല്ലെങ്കിൽ മലബന്ധം പോലെയുള്ള വയറിലെ മർദം വർധിപ്പിക്കുന്ന എന്തും, പുകവലി, കൊളാജൻ രോഗങ്ങൾ ഇതെല്ലാമാണ് കാരണങ്ങൾ.
വയറിലോ അടിവയറിലോ ശ്രദ്ധേയമായ വീക്കം, കിടക്കുന്ന സമയത്ത് പിന്നിലേക്ക് തള്ളുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുന്ന തരത്തിലുള്ള വീക്കം, ശക്തമായ വയറുവേദന, ഭാരമുള്ള പ്രവൃത്തികള്‍ ചെയ്യുമ്പോഴോ ചുമയ്ക്കുമ്പോഴോ അടിവയറില്‍ ഉണ്ടാകുന്ന വേദന അല്ലെങ്കില്‍ വീക്കം, നെഞ്ചെരിച്ചില്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
മൂത്രസഞ്ചിയും മറ്റും താഴേക്കിറങ്ങുക, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ഹെര്‍ണിയയുടെ ലക്ഷണങ്ങളാണ്.
എരിവുള്ള ഭക്ഷണം, വളരെ ഉപ്പിട്ട/പഞ്ചസാര ചേർത്ത ഭക്ഷണം, കാർബണേറ്റഡ് പാനീയങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, അമിതമായ കാപ്പി, ചായ, കുരുമുളക് എന്നിവ രോഗലക്ഷണങ്ങൾ വർധിപ്പിക്കും. ഈ ലക്ഷണങ്ങളിൽനിന്ന് മോചനം ലഭിക്കാൻ ധാരാളം വെള്ളം, വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴങ്ങൾ, ചെറുപയർ, കടല, കാരറ്റ്, ബ്രൊക്കോളി എന്നിവയുടെ ഉപഭോഗം, ധാന്യങ്ങൾ, റൊട്ടി, അരി, കൊഴുപ്പ് കുറഞ്ഞ പാൽ, കൊഴുപ്പ് കുറഞ്ഞ തൈര്, ചിക്കൻ, മത്സ്യം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഏറ്റവും സാധാരണമായ ഹെർണിയ ഇൻഗ്വിനൽ ഹെർണിയയാണ്. ഞരമ്പിലെ സ്വാഭാവിക ബലഹീനത കാരണം ഇത് കൂടുതലും പുരുഷന്മാരിലാണ് സംഭവിക്കുന്നത്. പ്രസവിക്കുന്ന വർഷങ്ങളിൽ സ്ത്രീകൾക്ക് പൊക്കിൾ ഹെർണിയ വരാനുള്ള സാധ്യത കൂടുതലാണ്. ഗർഭാവസ്ഥയിൽ അടിവയറ്റിലെ സമ്മർദം വർധിക്കുന്നതിനാൽ ഗർഭിണികൾക്ക് ഹെർണിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ ഹെർണിയ അസുഖകരമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിൽ, പ്രസവശേഷം ചികിത്സ തേടുക. പ്രസവശേഷം വയറിലെ മുഴകൾ, പൊക്കിൾ ഹെർണിയയോ ഇൻസിഷനൽ ഹെർണിയയോ അല്ലെങ്കിൽ പേശികൾ തമ്മിലുള്ള വിടവ് (റെക്റ്റിയുടെ വ്യതിചലനം) അല്ലെങ്കിൽ അടിവയറ്റിലെ കൊഴുപ്പ് അടിഞ്ഞുകൂടിയോ ആകാം. അതിനും ചികിത്സ തേടുക.
ഹെർണിയക്കുള്ള ചികിത്സ പ്രധാനമായും ശസ്ത്രക്രിയയാണ്. ഓപൺ ടെക്നിക് വഴിയോ ലാപ്രോസ്കോപി വഴിയോ ശസ്ത്രക്രിയ നടത്താം. ഇന്നത്തെ മിക്ക ഹെർണിയകൾക്കും ലാപ്രോസ്കോപിക് സർജറിയാണ് അഭികാമ്യം എങ്കിലും, വളരെ വലിയ ഹെർണിയകൾക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ഇതിനുശേഷവും ഹെർണിയ ആവർത്തിച്ചുവരുന്നുണ്ടെങ്കിൽ അതിനുചിതം ലാപ്രോസ്കോപിക് റിപ്പയർ ആണ്. ഓപൺ സർജറിയേക്കാൾ ലാപ്രോസ്കോപിക്ക് ധാരാളം ഗുണങ്ങളുണ്ട്. കുറഞ്ഞ വേദന, പെട്ടെന്നുതന്നെ സുഖംപ്രാപിക്കൽ, ആശുപത്രിയിൽനിന്ന് നേരത്തേ ഡിസ്ചാർജ് ചെയ്യൽ, നേരത്തേ ജോലിയി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.