ഓണോത്സവം സംഘടിപ്പിച്ചു

ഷാർജ: യു.എ.ഇയിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഫേയ്സ് മലപ്പുറം ഷാർജ ലാവണ്ടർ ഹോട്ടലിൽ ‘ഓണോത്സവം 2k26’ സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ കോക്കൂർ അധ്യക്ഷത വഹിച്ചു. കലാഭവൻ ബിജു മുഖ്യാതിഥിയായിരുന്നു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ, ജോ. ജനറൽ സെക്രട്ടറി അഡ്വ. അൻസാർ താജ്, ജോ. ട്രഷറർ അനിൽലാൽ പുരുഷോത്തമൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജാഫർ കണ്ണാട്ട്, അഭിലാഷ് രത്നാകരൻ, മുൻ ട്രഷറർ ശ്രീനാഥ്‌ കാടഞ്ചേരി, മീന മേനോൻ, ഷറഫുദ്ദീൻ നെല്ലിശേരി, പ്രഭാകരൻ പന്ത്രോളി, ഇബ്രാഹിം പള്ളിയറക്കൽ, ഷാഫിർ ഖാൻ കണിയത്ത്, ഷബീർ എടപ്പാൾ ഓൾഡ് ബ്ലോക്ക്, നിഷാബ് കോക്കൂർ, ഇക്ബാൽ, ഖമറുന്നിസ ടീച്ചർ, അനൂപ്, റസാഖ്, നജ്മുദ്ദീൻ കോട്ടയിൽ എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി ഫസൽ മരക്കാർ സ്വാഗതവും ബിജീഷ് നന്ദിയും പറഞ്ഞു. ഓണോത്സവത്തോടനുബന്ധിച്ച് കലാഭവൻ ബിജുവും ചിലങ്ക അജ്മാനും മൊഞ്ചത്തീസ്‌ ഷാർജയും അവതരിപ്പിച്ച കലാപരിപാടികളും, ഓണാഘോഷയാത്രയും അരങ്ങേറി. പരിപായുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. സരിത, ഫായിസ് വാലിയിൽ, പ്രജു, ഷാജു എന്നിവർ നേതൃത്വം നൽകി

Tags:    
News Summary - Onam festival organized.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.