ദിബ്ബ അൽ ഹിസാൻ കൗൺസിൽ പ്രതിനിധികൾ സ്കൂൾ കുട്ടികൾക്കൊപ്പം
ഷാർജ: പുതിയ അധ്യയന വർഷാരംഭത്തിൽ ദിബ്ബ അൽ ഹിസാൻ പാരന്റ്സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം എമിറേറ്റിലെ വിവിധ സ്കൂളുകളിൽ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
‘ഹലോ സ്കൂൾ’ സംരംഭത്തിന്റെ ഭാഗമായാണ് സന്ദർശനം. സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിലൂടെ വിദ്യാഭ്യാസമേഖല മെച്ചപ്പെടുത്തുന്നതിൽ കൗൺസിലുകളുടെ പങ്ക് സജീവമായി നിലനിർത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ‘ഹലോ സ്കൂൾ’.
വിവിധ സ്കൂളുകളിലെ അധ്യാപകർ, ജീവനക്കാർ, അഡ്മിനിസ്ട്രേറ്റിവ് അംഗങ്ങൾ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. പാരന്റ്സ് കൗൺസിൽ ചെയർമാൻ മുഹമ്മദ് റാശിദ് റശൂദ് അൽ ഹമൂദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ അധ്യയനവർഷത്തിന്റെ ആദ്യ ആഴ്ചയിൽ സ്കൂളുകൾ സന്ദർശിച്ചത്. ഷാർജ എജുക്കേഷൻ കൗൺസിലുമായി അഫിലിയേറ്റ് ചെയ്ത സംഘടനയാണ് ദിബ്ബ അൽ ഹിസാൻ പാരന്റ്സ് കൗൺസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.