ദുബൈ: നവംബർ ആദ്യവാരം ന്യൂഡൽഹിയിൽ നടക്കുന്ന ‘വേൾഡ് ഫൂഡ് ഇന്ത്യ 2017’ മേളയുടെ പ്രചരണാർഥം കേന്ദ്ര ഭക്ഷ്യസംസ്കരണ സഹ മന്ത്രി സ്വാധി നിരഞ്ജൻ ജ്യോതിയുടെ നേതൃത്വത്തിൽ ഉന്നത സംഘം ദുബൈയിലെത്തി. യു.എ.ഇ ഭക്ഷ്യ സംസ്കരണ മേഖലയിലെ സർക്കാർ പ്രതിനിധകളുമായും വ്യവസായ പ്രമുഖരുമായും അവർ കൂടിക്കാഴ്ച തുടങ്ങി. ഞായറാഴ്ച ഇന്ത്യൻ കോൺസുലേറ്റ് ഒാഡിറ്റോറിയത്തിൽ ഇന്ത്യൻ വ്യവസായ പ്രതിനിധികൾക്കായി റോഡ്ഷോയും നടന്നു.
കോൺഫെഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രീസു(സി.െഎ.െഎ)മായി ചേർന്നാണ് ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയമാണ് ‘വേൾഡ് ഫൂഡ് ഇന്ത്യ 2017’ മേള നവംബർ മൂന്നു മുതൽ അഞ്ചുവരെ നടത്തുന്നത്. 25 ആഗോള കമ്പനികളുടെ സി.ഇ.ഒമാരും 25 ലേറെ രാജ്യങ്ങളിൽനിന്നുള്ള 80 ലേറെ കമ്പനികളും മേളയിൽ പെങ്കടുക്കും. മേളയിൽ സജീവമായി പെങ്കടുക്കാനും ഇന്ത്യയിലെ നിേക്ഷപ അവസരങ്ങൾ ഉപയോഗപ്പെടുത്താനും ദുബൈയിലെ റോഡ്ഷോയിൽ സംബന്ധിച്ച മന്ത്രി സ്വാധി നിരഞ്ജൻ ജ്യോതി വ്യവസായികളോട് അഭ്യർഥിച്ചു. ഭക്ഷ്യസംസ്കരണ മേഖലയിൽ അടുത്ത മൂന്നുവർഷം 6000 കോടി രൂപ മുതലിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭക്ഷ്യ ഉത്പാദനം ഇന്ത്യയിൽ വലിയ തോതിൽ നടക്കുന്നുണ്ട്.
എന്നാൽ ഇവയെ സംസ്കരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വേണ്ടത്ര സംവിധാനമില്ല. ഇൗ മേഖലയിൽ വിദേശ നിക്ഷേപം ഇന്ത്യക്ക് ആവശ്യമുണ്ട്. ഇതിനായി േകന്ദ്ര സർക്കാർ പല ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സംസ്കരണ ശാല സ്ഥാപിക്കുന്നവർക്ക് അഞ്ചു വർഷത്തേക്ക് ആദായ നികുതിയിൽ പൂർണ ഇളവ് ലഭിക്കും. രാജ്യത്ത് പുതിയ എട്ട് മെഗാ ഫൂഡ് പാർക്കുകൾ തുടങ്ങുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. ഇന്ത്യൻ ബിസിനസ് പ്രഫഷണൽ കൗൺസിൽ (െഎ.ബി.പി.സി) പ്രസിഡൻറ് അഡ്വ. ബിന്ദു ചേറ്റൂർ സുരേഷ് ആമുഖപ്രഭാഷണം നടത്തി. ഭക്ഷ്യ സംസ്കരണ മന്ത്രാലയം ജോയൻറ് സെക്രട്ടറി അനുരാധ പ്രസാദ്, ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, െഎ.ബി.പി.സി സെക്രട്ടറി ജനറൽ സ്മിത പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.