Posted On
date_range Updated On
date_range ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു
ദുബൈ: ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. നവംബറിനെ അപേക്ഷിച്ച് പെട്രോളിന് 13 ഫിൽസ് കുറഞ്ഞപ്പോൾ ഡീസലിന് ഒരു ഫിൽസ് കൂടി. ഡിസംബറിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.61 ദിർഹമാണ് വില. കഴിഞ്ഞ മാസമിത് 2.74 ദിർഹമായിരുന്നു. സ്പെഷൽ 95 പെട്രോളിന് 2.50 ദിർഹമാണ് വില. നവംബറിൽ ഇത് 2.63 ദിർഹമായിരുന്നു.
ഇപ്ലസ് പെട്രോളിന് കഴിഞ്ഞ മാസത്തെ നിരക്കായ 2.55 ദിർഹമിൽ നിന്ന് 2.43 ദിർഹമായാണ് കുറഞ്ഞത്. ഡീസൽ വില 2.67ൽ നിന്ന് 2.68 ദിർഹമായി നേരിയ രീതിയിൽ വർധിച്ചിട്ടുണ്ട്. നവംബർ 30ന് അർധരാത്രി 12 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കിയാണ് യു.എ.ഇ ഇന്ധന വിലനിർണയ സമിതി എല്ലാ മാസവും വില പുനർനിർണയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.