Posted On
date_range Updated On
date_range കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി. തെരുവത്ത് സിറാമിക്സ് റോഡ് എൽ.പി സ്‌കൂളിനു സമീപം താമസിക്കുന്ന കെ.എ. ശംസുദ്ദീനാണ് (63) മരിച്ചത്. കുടുംബസമേതം ഗൾഫിൽ താമസിച്ചിരുന്ന അദ്ദേഹം മുർശിദ് ബസാറിൽ വസ്ത്രക്കട നടത്തുകയായിരുന്നു.
രണ്ടാഴ്ചയായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ത്വാഹിറ. മക്കൾ: ശംസീർ, അബ്ദുല്ല, ജുമാന, ശബ്‌നം. മരുമകൻ: തുഫൈൽ ആരിക്കാടി. അൽ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.