??????

മാ​ഹി സ്വ​ദേ​ശി അ​ജ്മാ​നി​ൽ നി​ര്യാ​ത​നാ​യി

അ​ജ്മാ​ൻ: മാ​ഹി സ്വ​ദേ​ശി അ​ജ്മാ​നി​ൽ നി​ര്യാ​ത​നാ​യി. മാ​ഹി ക​ല്ലി​ലാ​ണ്ടി മ​സ്ജി​ദി​ന് അ​ടു​ത്തു​ള്ള അ​ങ്ങേ​മു​റ്റ​ത്ത് ടി.​കെ. ബ​ഷീ​റി​നെ​യാ​ണ്​ (65) അ​ജ്മാ​നി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​ഴു വ​ർ​ഷ​മാ​യി അ​ജ്മാ​നി​ൽ ഫ​ർ​ണി​ച്ച​ർ ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട​ൻ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​റ്റ​ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ബ​ഷീ​റി​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന്​ താ​മ​സ​സ്ഥ​ലം പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​രേ​ത​രാ​യ അ​ങ്ങേ​മു​റ്റ​ത്ത് മ​മ്മൂ​ട്ടി   - ചെ​റു​ക​ല്ലാ​യി ക​ക്കാ​ട്ട് മ​റി​യു​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: റു​ബീ​ന മു​ണ്ട​യാ​ട്ട് (ക​ണ്ണൂ​ർ). മ​ക്ക​ൾ: നാ​ജി​ദ് ബ​ഷീ​ർ, സാ​ക്കീ ബ​ഷീ​ർ, സി​യ ബ​ഷീ​ർ. മ​രു​മ​ക​ൾ: ഷ​നൂ​സി​യ ഫ​ർ​വീ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ടി.​കെ. യൂ​സ​ഫ്, പ്ര​ഫ. ടി.​കെ. ഹാ​ഷിം, ആ​യി​ഷ. 
Tags:    
News Summary - death news-basheer-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.