അബൂബക്കർ
Posted On
date_range Updated On
date_range ഒരുമനയൂർ സ്വദേശി അബൂദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു
അബൂദബി: തൃശൂർ ഒരുമനയൂർ പി.സി റോഡ് പുതിയവീട്ടിൽ കൊട്ടിലിങ്ങൽ പരേതനായ അഹമുവിെൻറ മകൻ അബു എന്ന അബൂബക്കർ (70) അബൂദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു.
നാലര പതിറ്റാണ്ടിലേറെയായി അബൂദബിയിലുണ്ട്. മുസഫയിൽ പ്രെഷ്യസ് സൈൻ ആൻഡ് ബിൽഡിങ് മെറ്റീരിയൽസ് സ്ഥാപനം നടത്തിവരുകയായിരുന്നു. ചാവക്കാട് പാലയൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപമായിരുന്നു സ്ഥിരതാമസം. ഖബറടക്കം ശനിയാഴ്ച പുലർച്ച ബനിയാസ് ഖബർസ്ഥാനിൽ നടന്നു.
ഭാര്യ: പാറാട്ടു വീട്ടിൽ ഫാത്തിമ. മക്കൾ: നവീദ് അബൂബക്കർ (അബൂദബി), നൈല അബൂ അഹ്മദ്, നാദിയ അബൂ അഹ്മദ്. മരുമക്കൾ: മുഫീദ മുഹമ്മദ്കുഞ്ഞി, നാസർ അബു (ദുബൈ), അമൻ സസിം (ഖത്തർ). സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, പരേതരായ മൊയ്തു, കാദർ, ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.