ദുബൈ: യു.എസ് വിസ സ്വീകരിക്കാൻ ദുബൈയിലെ പോസ്റ്റ് ഒാഫീസിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചൂ. റാന്നി നീറംപ്ലാക്കൽ എൻ.ടി. തോമസിെൻറ മകൻ ടിലു മാമ്മൻ തോമസ് (33) ആണ് മരിച്ചത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്രഞ്ച് കമ്പനിയിൽ എഞ്ചിനിയീയറായ ടിലു അമേരിക്കയിലേക്ക് കുടിയേറാൻ ഒരുക്കത്തിലായിരുന്നു. ഭാര്യ ഫെബിയുമൊത്താണ് തിങ്കളാഴ്ച രാവിലെ ഹോർ അൽ അൻസ് പോസ്റ്റ് ഒാഫീസിലെത്തിയത്. കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബിയുടെ നിരവധി ബന്ധുക്കളുള്ള യു.എസിൽ ചേക്കേറാൻ കുടുംബം തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു.
മുഹൈസിനയിലെ എംബാമിങ് സെൻററിൽ നടന്ന സംസ്കാര ശുശ്രൂഷയിൽ നിരവധിയാളുകൾ പങ്കുചേർന്നു. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം റാന്നി എടമുറി എബനസേർ മാർത്തോമാ ചർച്ചിൽ നടക്കും. നാലു വയസുള്ള എലിസബത്ത്, ഒന്നര വയസുകാരൻ ഗബ്രിയേൽ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.