അബൂദബി: ൈസക്കിളുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന 105ലധികം റാക്കുകൾ അബൂദബിയിൽ സ്ഥാപിച്ചു. മൊത്തം 275 സൈക്കിൾ റാക്കുകൾ നിർമിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിയുടെ 40 ശതമാനമാണ് ഇപ്പോൾ പൂർത്തിയാക്കിയത്. ഒാരോ റാക്കിലും രണ്ട് സൈക്കിളുകൾ നിർത്താൻ സാധിക്കും.
തലസ്ഥാന നഗരത്തിൽ സൈക്കിളുകൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നതിന് പരിഹാരം കാണണമെന്ന പൊതു ജനങ്ങളുടെ ആവശ്യപ്രകാരമാണ് അബൂദബി നഗരസഭ സൈക്കിൾ റാക്കുകൾ നിർമിച്ചത്. നഗരഭംഗി വർധിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
ആഗസ്റ്റോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈക്കിൾ റാക്കുകളുടെ എണ്ണം 550 ആയി വർധിപ്പിക്കാനും നഗരസഭ ആലോക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.