അവീർ മാർക്കറ്റ് മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലെ ജേതാക്കൾ
Posted On
date_range Updated On
date_range ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
ദുബൈ: അവീർ മാർക്കറ്റ് മലയാളി കൂട്ടായ്മ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. എട്ടു ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ എ.എ.കെ നൈറ്റ് റൈഡേഴ്സ് ജേതാക്കളായി. ഫൈനലിൽ പ്ലംമി ചലഞ്ചേഴ്സിനെയാണ് ടീം പരാജയപ്പെടുത്തിയത്. ഫൈനലിലെ മികച്ച താരമായി എ.എ.കെയുടെ നൗഫൽ അർഹനായി.
ടൂർണമെന്റിന്റെ മികച്ച താരമായി ശാക്കിറിനെയും തിരഞ്ഞെടുത്തു. ജേതാക്കൾക്കുള്ള ട്രോഫികളും പാരിതോഷികവും സംഘാടകരായ സമീർ കോവിക്, ഫാസിൽ അൽ ആയിസ്, മുസ്തഫ, ഷാനവാസ്, ഫൈസൽ ബാബു, നിഷാദ്, ജലീൽ, ഷാഫി എന്നിവർ ചേർന്ന് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.