അബൂദബി പൊലീസ് ഏവിയേഷൻ വകുപ്പ് ഡെൽമ ദ്വീപിൽനിന്ന് കോവിഡ് രോഗിയെ അൽറഹ്ബ ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്​റ്ററിൽ കയറ്റുന്നു 

ഡെൽമ ദ്വീപിൽനിന്ന് കോവിഡ് രോഗിയെ ഹെലികോപ്​ടറിൽ ആശുപത്രിയിലെത്തിച്ചു

അബൂദബി: പശ്ചിമ അബൂദബിയിലെ ഡെൽമ ദ്വീപിൽനിന്ന് കോവിഡ് രോഗിയെ അബൂദബി പൊലീസ് ഏവിയേഷൻ വകുപ്പ് എയർ ആംബുലൻസിൽ അൽ റഹ്ബ ആശുപത്രിയിലെത്തിച്ചു.

അബൂദബി പൊലീസ് ഏവിയേഷൻ ഡിപ്പാർട്മെൻറി​െൻറ എയർ ആംബുലൻസിലാണ് ഏഷ്യക്കാരനായ രോഗിയെ രാത്രി ദ്വീപിൽനിന്ന് അടിയന്തര കോവിഡ് ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഡെൽമ ദ്വീപിൽ ഒരാൾ കോവിഡ് ബാധിതനാണെന്നും പരിചരണം ആവശ്യമാണെന്നും റിപ്പോർട്ട്​ ലഭിച്ചതിനെ തുടർന്നാണ് എയർ ആംബുലൻസ് പറന്നെത്തിയത്​.പ്രാഥമിക വൈദ്യസഹായം നൽകിയശേഷമാണ്​ അൽറഹ്ബ ആശുപത്രിയിലേക്ക് മാറ്റിയത്​.

Tags:    
News Summary - Covid was airlifted to the hospital by helicopter from Delma Island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.