ദുബൈ: യു.എ.ഇയിൽ മൂന്നാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. 47 വയസുള്ള അറബ് വനിതയാണ് മരിച്ചത്. ഞായറാഴ്ച 30 ഇന്ത ്യക്കാർ ഉൾപ്പെടെ 102 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ യു.എ.ഇയിലെ കോവിഡ് ബാധിതരുടെ എണ്ണം 570 ആയി.
ഇതിൽ 58 പേർ സുഖം പ്രാപിച്ചു. മുൻപ് കോവിഡ് ബാധിച്ചവരുമായി ഇടപഴകിയവർക്കാണ് ഇപ്പോൾ സ്ഥിരീകരിച്ചത്. ഇവരുെട നില ഗുരുതരമല്ലെന്ന് ആരോഗ്യ^രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആദ്യമായാണ് യു.എ.ഇയിൽ ഒരു ദിവസം 100ൽ ഏറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ രാജ്യങ്ങളും എണ്ണവും: ഇന്ത്യ (30), ബ്രിട്ടൻ (16), യു.എ.ഇ, ഫിലിപ്പൈൻസ് (ഏഴ്), ഇൗജിപ്ത് (ആറ്), ഇറ്റലി, അയർലൻഡ് (മൂന്ന്), ബ്രസീൽ, സ്വീഡൻ, ആസ്ട്രേലിയ, ഇത്യോപ്യ, കനഡ, ലെബനൻ, സുഡാൻ, സൗദി അറേബ്യ, പോർചുഗൽ (രണ്ട്), ന്യൂസിലൻഡ്, സ്േളാവാക്യ, മൊറോക്കോ, ഗ്രീസ്, ചൈന, ഫ്രാൻസ്, ജർമനി, അൽജീരിയ, ഇറാഖ്, കൊളംബിയ, വെനിസ്വേല, പോളണ്ട് (ഒന്ന്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.