ദുബൈ: കോവിഡ് ബാധിതരായ ആളുകളുമായി ബന്ധമുള്ളതിനാൽ 14 ദിവസം വീടുകളിൽ ക്വാറന്‍റൈനിൽ കഴിയണമെന്ന നിർദേശം ലംഘിച്ച ് മറ്റുള്ളവരുമായി ഇടപഴകിയ 64 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കും.
പകർച്ച വ്യാധി തടയുവാനുള്ള ഫെഡറൽ നിയമത്തിെൻറ ലംഘനമാണ് ഇവർ നടത്തിയത്. കനത്ത പിഴയോ തടവുശിക്ഷയോ ലഭിക്കാൻ ഇടയാക്കുന്ന കുറ്റമാണിത്.
വീട്ടിൽ ഇരിക്കുവാനുള്ള നിർദേശം അവഗണിച്ച് പുറത്ത് അനാവശ്യമായി ചുറ്റിനടക്കുന്നവർക്കെതിരെ വരുംദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.