കോവിഡ്: മുൻനിരയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും രാജ്യം ആദരിക്കും

അബൂദബി: കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിച്ച യു.എ.ഇയിലെ മുൻനിര പ്രഫഷനലുകളെയും സന്നദ്ധപ്രവർത്തകരെയും രാജ്യം ആദരിക്കും.ഫ്രണ്ട് ലൈൻ ഹീറോസ് ഓഫിസി​െൻറ നേതൃത്വത്തിൽ അബൂദബിയിലെ അൽദാർ പ്രോപർട്ടീസ്, ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്​, അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് മുൻനിര പ്രവർത്തകരെ ആദരിക്കാനും സഹായങ്ങൾ നൽകാനും ഒരുങ്ങുന്നത്​. വരും ദിവസങ്ങളിൽ ഈ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക ആഘോഷ പരിപാടികൾ നടത്തും. യാത്രാ ഇളവുകൾ, തെരഞ്ഞെടുത്ത സാംസ്‌കാരിക- വിനോദ -ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലേക്കുള്ള പ്രവേശനം, അൽദാർ പ്രോപ്പർട്ടീസിനു കീഴിലുള്ള ഭവനവുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം തുടങ്ങിയവയാണ്​ നൽകുക.

ഒരു രാജ്യം ഒന്നാകെ മുൻനിര നായകന്മാരുടെ പിന്നിൽ ഒന്നിക്കുകയാണെന്നും അവരുടെ സേവനത്തിനുള്ള ബഹുമതി സാമൂഹിക മേഖലയിലെ വലിയ ആവശ്യമാണെന്നും ബോർഡ് ഓഫ് ദി ഫ്രണ്ട് ലൈൻ ഹീറോസ് ഓഫിസ് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ താഹ്നൂൻ ആൽ നഹ്‌യാൻ പറഞ്ഞു. മുൻനിര പോരാളികൾക്ക് സഹായ ഹസ്തവുമായി മുൻപന്തിയിലെത്തിയ ഓരോ സംഘടനകളുടെയും നേതൃത്വവുമായി ശൈഖ് സുൽത്താൻ ബിൻ താഹ്നൂൻ ആൽ നഹ്‌യാൻ ധാരണാപത്രത്തിൽ ഒപ്പുവെക്കും.

അബൂദബി അൽദാർ പ്രോപ്പർട്ടീസ്, സാംസ്‌കാരിക ടൂറിസം വകുപ്പ് എന്നിവയുടെ ചെയർമാനും അബൂദബി എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ മുഹമ്മദ് മുബാറക് ഫാദെൽ അൽ മസ്രൂയി, ഇത്തിഹാദ് ഏവിയേഷൻ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് എന്നിവരുമായി പ്രത്യേക ധാരണപത്രത്തിൽ ഒപ്പിടും. കോവിഡ് പകർച്ചവ്യാധിയെ നേരിടാൻ ഏറ്റവും ഫലപ്രദമായ പ്രവർത്തനം നടത്തിയ ലോകത്തിലെ മികച്ച രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. മുൻനിര നായകന്മാരുടെ നിരന്തര പരിശ്രമത്തി​െൻറയും രാഷ്​ട്ര നേതൃത്വത്തി​െൻറ നിർണായക നടപടികളുമാണ് ഈ നേട്ടത്തിനു കാരണം.

രാജ്യത്തെ പൗരന്മാരും താമസക്കാരും സന്ദർശകരുമായ മുഴുവൻ ജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി അക്ഷീണം അവർ പ്രവർത്തിക്കുകയായിരുന്നുവെന്ന്​ അബൂദബി അൽദാർ പ്രോപ്പർട്ടീസ്, സാംസ്‌കാരിക ടൂറിസം വകുപ്പ് എന്നിവയുടെ ചെയർമാനും അബൂദബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ മുഹമ്മദ് മുബാറക് ഫാദെൽ അൽ മസ്രൂയി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജൂലൈയിൽ യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ പ്രഖ്യാപിച്ച ഉത്തരവിലൂടെയാണ് ഫ്രണ്ട് ലൈൻ ഹീറോസ് ഓഫിസ് യു.എ.ഇയിൽ സ്ഥാപിതമായത്.അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാ​െൻറ പ്രത്യേക നിർദേശപ്രകാരമാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.