ദുബൈ: കോവിഡിൽ നിന്നുയർത്തെഴുന്നേറ്റ് വ്യാഴാഴ്ച മുതൽ ലാലീഗ പുനരാരംഭിക്കുന്ന സ്പെയിനിെൻറ അനുഭവം പങ്കുവെച്ച് മുൻ സ്പാനിഷ് ദേശീയതാരവും റയൽ മഡ്രിഡ് പ്രതിരോധ താരവുമായിരുന്ന മൈക്കൽ സൽഗാദോ. ഏഷ്യൻ പ്രീമിയർ ഫുട്സാലിൽ കേരളത്തിൽ നിന്നുള്ള ടീമായ കേരള കോബ്രാസിെൻറ താരമായിരുന്ന സൽഗാദോയുടെ ഭാര്യാ പിതാവ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. എന്നാൽ, ഇൗ സമയം സൽഗാദോയും കുടുംബവും ദുബൈയിലായിരുന്നു.‘നാട്ടിൽ നിന്ന് മോശം വാർത്തകളാണ് കേട്ടിരുന്നത്. എെൻറ കുടുംബത്തിലുള്ളവരെ പോലും കോവിഡ് ബാധിച്ചു. ഭാര്യാപിതാവ് മരണപ്പെട്ടു. റയൽ മാഡ്രിഡിെൻറ മുൻ പ്രസിഡൻറായിരുന്നു അദ്ദേഹം. ഇൗ സമയം ദുബൈയിൽ താമസിക്കാൻ കഴിഞ്ഞതിനാൽ വലിയ സുരക്ഷിതത്വമാണുണ്ടായത്. ഇത് ഭാഗ്യമായി കരുതുന്നു. കുടുംബവും ഒപ്പമുണ്ടായിരുന്നതിെൻറ സമാധാനമുണ്ടായിരുന്നു. ദുബൈയിൽ കളിക്കളങ്ങൾ സജീവമാകണം.
നമ്മുടെ കുട്ടികൾ കളിക്കെട്ട. സ്പോർട്സില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. വ്യാഴാഴ്ച മുതൽ അടച്ചിട്ട മൈതാനങ്ങളിലാണ് സ്പെയിനിൽ ലാലീഗ ആരംഭിക്കുന്നത്. എന്നാൽ, പരിമിതമായ അളവിൽ കാണികളെ കയറ്റണമെന്നാവശ്യപ്പെട്ട് സർക്കാറിന് മാനേജ്മെൻറ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. താമസിയാതെ അവിടെയും ഗാലറികൾ ഉണരുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരം എന്നതിലുപരിയായി സ്പോർട്സ് എന്നത് വിദ്യാഭ്യാസവും വിനോദവുമാണ്. അതിനാൽ കാണികളെ സുരക്ഷിതമായി സ്റ്റേഡിയങ്ങളിൽ തിരിച്ചെത്തിക്കേണ്ടത് അത്യാവശ്യമാണ്’-സൽഗാദോ പറഞ്ഞു. സ്പെയിനിൽ ലാലീഗ ആരംഭിക്കുന്നതിനായി നടക്കുന്ന മുന്നൊരുക്കങ്ങളും അേദ്ദഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.