റിയാദ്​: സൗദി അറേബ്യയിൽ 213 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. 198 പേർ സുഖം പ്രാപിച്ചു​. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി മൂന്നുപേർ മരിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 366584 ഉം രോഗമുക്തരുടെ എണ്ണം 358137 ഉം ആയി. ആകെ മരണസംഖ്യ 6355 ആയി ഉയർന്നു.

അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2092 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 333 ആയി​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 75, കിഴക്കൻ പ്രവിശ്യ 50, മക്ക 38, നജ്​റാൻ 12, വടക്കൻ അതിർത്തി മേഖല 10, ഖസീം 6, മദീന 6, അസീർ 6, ഹാഇൽ 3, അൽബാഹ 2, തബൂക്ക്​ 2, ജീസാൻ 2, അൽജൗഫ്​ 1.

Tags:    
News Summary - covid rate in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.