ദുബൈ: കോവിഡ് വ്യാപന നാളുകളിൽ സ്വജീവൻ മറന്ന് സേവനരംഗത്ത് നിറഞ്ഞുനിന്നവർക്ക് ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി 'മേഴ്സി ഹീറോ' പുരസ്കാരങ്ങൾ സമ്മാനിച്ചു. ഡോക്ടർമാർ, നഴ്സുമാർ, കൗൺസലിങ് പ്രഫഷനലുകൾ, ഫാർമസിസ്റ്റുകൾ, സന്നദ്ധ പ്രവർത്തകർ, ജില്ല-മണ്ഡലം ഭാരവാഹികൾ ഉൾപ്പെടുന്ന 85 പേർക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.ദുബൈ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ഡോ. അംജാദ് സുൽത്താൻ അൽ മർസൂഖി അവാർഡുകൾ വിതരണം ചെയ്തു.
ജില്ല കെ.എം.സി.സി പ്രസിഡൻറ് ടി.പി. അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. ഡോ. അംജാദ് സുൽത്താൻ അൽ മർസൂഖി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ ഡോ. അംജാദ് സുൽത്താൻ അൽ മർസൂഖിക്ക് മേഴ്സി ഹീറോ പുരസ്കാരം സമ്മാനിച്ചു.
കെ.എം.സി.സി ഉപദേശക സമിതി അംഗം സി.കെ. അബ്ദുൽ മജീദ്, മിഡിൽ ഇൗസ്റ്റിലെ ഏറ്റവും വലിയ ഐസൊലേഷൻ കേന്ദ്രമായ അൽ വർസാനിലെ ഹിന്ദ് ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ കോവിഡ് പ്രതിരോധ ടീമിനെ നയിച്ച ഡോ. സാകിർ മുഹമ്മദ്, ദുബൈ കെ.എം.സി.സി ആക്ടിങ് സെക്രട്ടറിമാരായ ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, ഡോ. റിയാസ് ജമാലുദ്ദീൻ, ഡോ. സദഫ്, ഡോ. ഫാഖിർ ഖാസി, ഡോ. മർഫ മുഹമ്മദ് കുഞ്ഞി, ദമ്മാം കെ.എം.സി.സി ട്രഷറർ യു.പി. മുസ്തഫ, കെ.വി. ഇസ്മായിൽ, കോഒാഡിനേറ്റർ റഹ്ദാദ് മൂഴിക്കര എന്നിവർ സംസാരിച്ചു.
ഒ. മൊയ്തു, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ടി.പി. മഹമൂദ് ഹാജി, എ.സി. ഇസ്മായിൽ, ഷൗക്കത്തലി മാതോടം എന്നിവർ ചടങ്ങുകളിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സൈനുദ്ദീൻ ചേലേരി സ്വാഗതവും സെക്രട്ടറി ഫൈസൽ മാഹി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.