മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ന്റെ 350ാം ഷോ​റൂം നാ​പ്പ​ര്‍വി​ല്ലി​ല്‍ ഷി​കാ​ഗോ​യി​ലെ ഇ​ന്ത്യ​ന്‍ കോണ്‍സ​ല്‍ ജ​ന​റ​ല്‍ സോ​മ​നാ​ഥ് ഘോ​ഷ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്​ 350ാം ഷോ​റൂം നാ​പ്പ​ര്‍വി​ല്ലി​ല്‍

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ന്റെ യു.​എ​സി​ലെ നാ​ലാ​മ​ത്തെ ഷോ​റൂം ഇ​ല്ലി​നോ​യി​സി​ലെ നാ​പ്പ​ര്‍വി​ല്ലി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. ഇ​തോ​ടെ ബ്രാ​ന്‍ഡി​ന്റെ വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണം 5 ആ​യും ആ​ഗോ​ള​ത​ല​ത്തി​ലെ ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണം 350 ആ​യും ഉ​യ​ര്‍ന്നു.

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ന് നി​ല​വി​ല്‍ യു.​എ​സ്.​എ, കാ​ന​ഡ, യു.​കെ, ആ​സ്ട്രേ​ലി​യ, ഇ​ന്ത്യ, യു.​എ.​ഇ, ഖ​ത്ത​ര്‍, ഒ​മാ​ന്‍, ബ​ഹ്റൈ​ന്‍, കു​വൈ​ത്ത്, സൗ​ദി, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​പു​ല​മാ​യ റീ​ട്ടെ​യി​ല്‍ സാ​ന്നി​ധ്യ​മു​ണ്ട്. ഷി​കാ​ഗോ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ സോ​മ​നാ​ഥ് ഘോ​ഷ് പു​തി​യ ഷോ​റൂ​മി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ്, പ​ട്ടേ​ല്‍ ബ്ര​ദേ​ഴ്സി​ലെ രാ​കേ​ഷ് പ​ട്ടേ​ല്‍, മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ന്റെ നോ​ര്‍ത്ത് അ​മേ​രി​ക്ക ഓ​പ​റേ​ഷ​ന്‍സ് പ്ര​സി​ഡ​ന്റ് ജോ​സ​ഫ് ഈ​പ്പ​ന്‍ എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്റെ 350ാമ​ത് ഗ്ലോ​ബ​ല്‍ ഷോ​റൂം യു.​എ​സി​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​ല്‍ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് മ​ല​ബാ​ര്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ലോ​ക​ത്തെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​ഭ​ര​ണ വി​പ​ണി​ക​ളി​ലൊ​ന്നാ​യ യു.​എ​സി​ൽ നാ​ലാ​മ​ത്തെ ഷോ​റൂം ആ​രം​ഭി​ക്കു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദും പ​റ​ഞ്ഞു.

നേ​പ്പ​ര്‍വി​ല്ലി​ലെ പ​ട്ടേ​ല്‍ പ്ലാ​സ​യി​ല്‍ 6,400 ച​തു​ര​ശ്ര അ​ടി​യി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പു​തി​യ ഷോ​റൂ​മി​ല്‍ സ്വ​ര്‍ണം, വ​ജ്രം, അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ 25 എ​ക്സ്‌​ക്ലൂ​സി​വ് ബ്രാ​ന്‍ഡു​ക​ളി​ലാ​യി 30,000 ഡി​സൈ​നു​ക​ള​ട​ങ്ങി​യ ശേ​ഖ​ര​ങ്ങ​ളു​ണ്ട്. ഷി​കാ​ഗോ, ന്യൂ​ജ​ഴ്‌​സി, ഡാ​ല​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ന്റെ യു.​എ​സി​ലെ മ​റ്റ് 3 ഷോ​റൂ​മു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

Tags:    
News Summary - Malabar Gold and Diamonds 350th showroom in Naperville

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.