Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡ്...

കോ​വി​ഡ് പോ​രാ​ളി​ക​ൾ​ക്ക് 'മേ​ഴ്‌​സി ഹീ​റോ' പു​ര​സ്‌​കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു

text_fields
bookmark_border
കോ​വി​ഡ് പോ​രാ​ളി​ക​ൾ​ക്ക് മേ​ഴ്‌​സി ഹീ​റോ പു​ര​സ്‌​കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു
cancel
camera_alt

കോ​വി​ഡ് പോ​രാ​ളി​ക​ൾ​ക്കു​ള്ള ദു​ബൈ ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി​യു​ടെ ‘മേ​ഴ്‌​സി ഹീ​റോ’ പു​ര​സ്‌​കാ​രം ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ഡോ. ​അം​ജാ​ദ് സു​ൽ​ത്താ​ൻ അ​ൽ മ​ർ​സൂ​ഖി​ക്ക് ദു​ബൈ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ സ​മ്മാ​നി​ക്കു​ന്നു

ദു​ബൈ: കോ​വി​ഡ് വ്യാ​പ​ന നാ​ളു​ക​ളി​ൽ സ്വ​ജീ​വ​ൻ മ​റ​ന്ന് സേ​വ​ന​രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ന്ന​വ​ർ​ക്ക് ദു​ബൈ ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി 'മേ​ഴ്‌​സി ഹീ​റോ' പു​ര​സ്‌​കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ, കൗ​ൺ​സ​ലി​ങ്​ പ്ര​ഫ​ഷ​ന​ലു​ക​ൾ, ഫാ​ർ​മ​സി​സ്​​റ്റു​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ജി​ല്ല-​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 85 പേ​ർ​ക്കാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്.ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ഡോ. ​അം​ജാ​ദ് സു​ൽ​ത്താ​ൻ അ​ൽ മ​ർ​സൂ​ഖി അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് ടി.​പി. അ​ബ്ബാ​സ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അം​ജാ​ദ് സു​ൽ​ത്താ​ൻ അ​ൽ മ​ർ​സൂ​ഖി ച​ട​ങ്ങ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ദു​ബൈ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ ഡോ. ​അം​ജാ​ദ് സു​ൽ​ത്താ​ൻ അ​ൽ മ​ർ​സൂ​ഖി​ക്ക് മേ​ഴ്‌​സി ഹീ​റോ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സി.​കെ. അ​ബ്​​ദു​ൽ മ​ജീ​ദ്, മി​ഡി​ൽ ഇൗ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഐ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​മാ​യ അ​ൽ വ​ർ​സാ​നി​ലെ ഹി​ന്ദ് ഹ്യു​മാ​നി​റ്റേ​റി​യ​ൻ സി​റ്റി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ടീ​മി​നെ ന​യി​ച്ച ഡോ. ​സാ​കി​ർ മു​ഹ​മ്മ​ദ്, ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി​മാ​രാ​യ ഹം​സ തൊ​ട്ടി, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, ഡോ. ​റി​യാ​സ് ജ​മാ​ലു​ദ്ദീ​ൻ, ഡോ. ​സ​ദ​ഫ്, ഡോ. ​ഫാ​ഖി​ർ ഖാ​സി, ഡോ. ​മ​ർ​ഫ മു​ഹ​മ്മ​ദ് കു​ഞ്ഞി, ദ​മ്മാം കെ.​എം.​സി.​സി ട്ര​ഷ​റ​ർ യു.​പി. മു​സ്ത​ഫ, കെ.​വി. ഇ​സ്മാ​യി​ൽ, കോ​ഒാ​ഡി​നേ​റ്റ​ർ റ​ഹ്ദാ​ദ് മൂ​ഴി​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ. ​മൊ​യ്തു, അ​ബ്​​ദു​ൽ ഖാ​ദ​ർ അ​രി​പ്പാ​മ്പ്ര, ടി.​പി. മ​ഹ​മൂ​ദ് ഹാ​ജി, എ.​സി. ഇ​സ്മാ​യി​ൽ, ഷൗ​ക്ക​ത്ത​ലി മാ​തോ​ടം എ​ന്നി​വ​ർ ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ ചേ​ലേ​രി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഫൈ​സ​ൽ മാ​ഹി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Mercy Hero'
Next Story