ദുബൈ: കോവിഡ് -19 വ്യാപനത്തെ ചെറുക്കുന്നതിന് സ്വീകരിക്കേണ്ട ശക്തമായ മുൻകരുതൽ-പ്രതിരോധ നടപടികളെടുക്കുന്നതിൽ വീഴ്ച വരുത്തിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ വീണ്ടും നടപടി. ദുബൈ ഇക്കണോമിയിലെ കമേഴ്സ്യൽ കംപ്ലയിൻറ്സ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സി.സി.സി.പി) നടത്തിയ പരിശോധനയിൽ മേഖലയിലെ രണ്ടു വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശിച്ചു. നിർദേശങ്ങൾ പാലിക്കുന്നതിൽ കടുത്ത വീഴ്ച വരുത്തിയതിനെ തുടർന്നാണിത്. പ്രതിരോധ നിർദേശങ്ങൾ പാടെ അവഗണിച്ച മറ്റൊരു സ്ഥാപനത്തിന് സി.സി.സി.പി പിഴയും ചുമത്തി. എന്നാൽ, ദുബൈ മേഖലയിലെ 1064 വ്യാപാര സ്ഥാപനങ്ങൾ മുന്നറിയിപ്പുകൾ കൃത്യമായി പാലിച്ചു.
പരിശോധന നടത്തിയ ദുബൈ ഇക്കണോമി വകുപ്പ് ഒരു ടെയ്ലർ ഷോപ്പിെൻറ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. സാമൂഹിക അകലം പാലിക്കാതെ പ്രവാസി തൊഴിലാളികൾ കടയിൽ തിങ്ങിനിറഞ്ഞു നിൽക്കുന്നതിനിടെ ജോലികൾ തുടരുന്നതായിരുന്നു ദൃശ്യത്തിലുണ്ടായിരുന്നത്. മുൻകരുതൽ നടപടികൾ പാലിക്കാൻ ദുബൈ ഇക്കണോമി വ്യാപാരികളോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.