യു.എ.ഇയിൽ 567 പേർക്ക്​ കൂടി കോവിഡ്​,  2,966 പേർക്ക്​ രോഗമുക്​തി

ദുബൈ: യു.എ.ഇയിൽ തിങ്കളാഴ്​ച 567 ​േകാവിഡ്​ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തു. 11പേർ മരണപ്പെടുകയും ചെയ്​തു. എന്നാൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ട്​്​.203 പേരാണ്​ ഇന്നലെ മാത്രം സുഖംപ്രാപിച്ചത്​. രാജ്യത്ത്​ കോവിഡ്​ ബാധിച്ചവരുടെ മൊത്തം എണ്ണം 14,730 ആണ്​.

ഇതിൽ 2,966 പേർ രോഗമുക്​തി നേടിയതായി യു.എ.ഇ സർക്കാറി​​െൻറ ഒൗദ്യോഗിക വക്​താവ്​ ഡോ. അംന അൽ ദഹ്​ഹാക്ക്​ അൽ ഷംസി വ്യക്​തമാക്കി. 137 പേരാണ്​ ഇതിനകം മരണപ്പെട്ടത്​.

കഴിഞ്ഞ ദിവസം 18,698 പേരെ  പരിശോധനക്ക്​ വിധേയമാക്കി​. ലോകത്ത്​ ഏറ്റവുമധികം കോവിഡ്​ പരിശോധന നടക്കുന്ന രാജ്യങ്ങളിലൊന്നാണ്​ യു.എ.ഇ.

Tags:    
News Summary - covid 19 uae news updates malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.