അബൂദബി: അബൂദബി എമിറേറ്റിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് റിസ്റ്റ്ബാന്‍ഡ് ഒഴിവാക്കി പുതിയ തീരുമാനം. അബൂദബി എമിറേറ്റ്‌സിലേക്ക് പ്രവേശിക്കാന്‍ കോവിഡ് ടെസ്റ്റ് ഒഴിവാക്കിയതിനു പിന്നാലെയാണിത്. തീരുമാനം സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
അന്താരാഷ്ട്ര യാത്രക്കാര്‍ക്കും പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കുമാണ് റിസ്റ്റ്ബാന്‍ഡ് ഉപയോഗിക്കാതെ അബൂദബി അധികൃതര്‍ ഹോം ക്വാറന്റൈന്‍ അംഗീകരിച്ചത്. എന്നാല്‍ പോസിറ്റീവ് ആയവര്‍ ഇപ്പോഴും റിസ്റ്റ്ബാന്‍ഡ് ധരിക്കണം. ഹോം ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കുക, വ്യക്തിഗത ടെസ്റ്റിംഗ് ഷെഡ്യൂളുകള്‍ക്കായി മുന്‍കരുതല്‍ നടപടികള്‍ പാലിക്കുക, ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ നിരീക്ഷണം തുടങ്ങിയ ഉറപ്പുവരുത്താന്‍ കോവിഡ് 19 പാന്‍ഡെമിക്കിനായുള്ള അബൂദബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി കൂടുതല്‍ അംഗീകാരം നല്‍കി.
നിയമലംഘനങ്ങള്‍ അറ്റോര്‍ണി ജനറലിനെയാവും ബോധിപ്പിക്കുക.പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും വിജയങ്ങള്‍ നിലനിര്‍ത്തുന്നതിനും രാജ്യത്തിന്റെ സുസ്ഥിരത വീണ്ടെടുക്കലിനും മുന്നേറുന്നതിനുള്ള മുന്‍കരുതലുകള്‍ പാലിക്കാന്‍ എല്ലാ പൗരന്മാരോടും താമസക്കാരോടും സന്ദര്‍ശകരോടും സമിതി അഭ്യര്‍ത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.