അബൂദബി: പൂച്ചകളെ ഇടുങ്ങിയ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച അറബ് സ്ത്രീയെ നാടുകടത്താൻ അബൂദബി കോടതി ഉത്തരവിട്ടു. സ്ത്രീ താമസിച്ചിരുന്ന വില്ലയിലെ ഇടുങ്ങിയ മുറിയിൽ 40 പൂച്ചകളെയാണ് പൂട്ടിയിട്ട് പീഡിപ്പിച്ചതായി കണ്ടെത്തിയത്. എല്ലാ പൂച്ചകളും മോശം ആരോഗ്യാവസ്ഥയിലായിരുന്നു. പൂച്ചകളെ തേടിപ്പിടിച്ച് തെൻറ വില്ലയിൽ സൂക്ഷിക്കുകയും വാണിജ്യ പെർമിറ്റില്ലാതെ വിൽപന നടത്തുകയുമായിരുന്നു ഇവരുടെ പതിവെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. വില്ലയിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികളുടെ പരാതിയിൽ പരിശോധന നടത്തിയപ്പോഴാണ് പൂച്ചകളെ കണ്ടെത്തിയത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൂച്ചകളെ ചികിത്സ നൽകി പുനരധിവസിപ്പിക്കാൻ എമിറേറ്റ്സ് മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനും പ്രോസിക്യൂഷൻ നിർദേശിച്ചു. എന്നാൽ, പൂച്ചകളെ മോശം രീതിയിൽ പരിചരിച്ചു, ലൈസൻസില്ലാതെ അവയുടെ വിൽപന നടത്തി തുടങ്ങിയ കുറ്റങ്ങൾ പ്രതി കോടതിയിൽ നിഷേധിച്ചു. 40 വർഷമായി താൻ പൂച്ചയെ വളർത്തുന്നുണ്ടെന്നും ഇത് തെൻറ ഹോബിയാണെന്നും അവർ പറഞ്ഞു. എന്നാൽ, സ്ത്രീ കുറ്റക്കാരിയാണെന്ന് േകാടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.