നഗ്​നചിത്രം പ്രചരിപ്പിക്കുമെന്ന്​ ബ്ലാക്​മെയിൽ ചെയ്​ത കേസിൽ കുറ്റം നിഷേധിച്ച്​ എയർഹോസ്​റ്റസ്​

ദുബൈ: വിചിത്രമായ ഒരു ബ്ലാക്​മെയിലിങ്​ കേസിൽ കുറ്റം നിഷേധിച്ച്​ ആരോപിത. ഒരു യുവതിയുടെ നഗ്​നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തി ലക്ഷം ഡോളർ തട്ടാൻ ശ്രമിച്ചതായി ലാറ്റ്​വിയൻ സ്വദേശിയായ എയർ ഹോസ്​റ്റസിനെതിരെയാണ്​ പരാതി വന്നത്​. അസർബൈജാൻ സ്വദേശിയായ യുവാവിന്​ ഇൻസ്​റ്റാഗ്രാം മുഖേനയാണ്​  ബ്ലാക്​മെയിലിങ്​ സന്ദേശം വന്നത്​. ഭാര്യയും ത​​െൻറ പഴയ കാമുകനും ഒരുമിച്ചുള്ള നഗ്​ന ചിത്രങ്ങൾ കൈവശമുണ്ടെന്നും അവ കൈമാറുന്നതിന്​ പണം നൽകാനുമാണ്​ നിർദേശിച്ചത്​. ഒാരോ ചിത്രത്തിനും 10000 ഡോളർ വീതം നൽകണമെന്നായിരുന്നു ആവശ്യം. ആദ്യ ചിത്രം നൽകിയപ്പോൾ താൻ ആ തുക അയച്ചു കൊടുത്തു. പണം നൽകിയില്ലെങ്കിൽ ത​​െൻറ നാട്ടിൽ വ്യാപകമായി ​പ്രചരിപ്പിക്കും എന്ന്​ ഭീഷണി മുഴക്കിയതോടെ ദുബൈ പൊലീസിൽ പരാതി നൽകി. പ്രതിയെ വൈകാതെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. 

ഇൻസ്​റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട്​ ഉണ്ടാക്കി യുവാവിൽ നിന്ന്​ പണം വാങ്ങാൻ ശ്രമിച്ചിരുന്നതായി ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. താനും കൂട്ടുകാരനും ചേർന്നാണ്​ തന്ത്രം ചമച്ചത്​ എന്നായിരുന്നു അവർ അന്ന്​ സമ്മതിച്ചത്​്​. എന്നാൽ കോടതി വിചാരണയിലാണ്​ യുവതി ഇവ നിഷേധിച്ചത്​്​. എന്നാൽ യുവതി ചിത്രങ്ങൾ സൂക്ഷിച്ച ​െഎപാഡ്​, യുവാവിനെ വിളിച്ച ​േഫാൺ എന്നിവ പിടിച്ചെടുത്ത്​ ​​േ​പ്രാസിക്യുഷൻ കോടതിയിൽ ഹാജറാക്കിയിട്ടുണ്ട്​.  

Tags:    
News Summary - court-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.