Posted On
date_range Updated On
date_range 25 വർഷം ജോലി ചെയ്ത ജീവനക്കാരന് നഷ്ടപരിഹാരത്തിന് വിധി
അബൂദബി: ജീവനക്കാരന് 2,80,156 ദിര്‍ഹം നഷ്ടപരിഹാരമായി നല്കാന് കമ്പനിക്ക് നിര്‍ദേശം നല്കി അബൂദബി ലേബര്‍ കോടതി. 25 വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്തിരുന്നയാളാണ് തനിക്കര്‍ഹമായ പണം ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സ്ഥാപനത്തില്‍നിന്ന് പിരിഞ്ഞുപോവുമ്പോള്‍ ഗ്രാറ്റ്വിറ്റി ആയി നല്‍കേണ്ട 1,65,667 ദിര്‍ഹവും ശമ്പള കുടിശ്ശികയിനത്തില്‍ 2,05,900 ദിര്‍ഹവും ഈടാക്കി നല്‍കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. എന്നാല്‍ കമ്പനി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച കോടതി വേതന കുടിശ്ശികയും ഗ്രാറ്റ്വിറ്റിയും ചേര്‍ത്ത് 2,80,1456 ദിര്‍ഹം നല്കാന് ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.