ഷാർജ: ‘കമോൺ കേരള’ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ടിക്കറ്റുകളും മറ്റു ഓഫറുകളും ഒരുക്കി ‘കോമ്പോ ഡീൽസ് ഡോട്ട് കോം’. കഴിഞ്ഞ വർഷം ‘കമോൺ കേരള’യുടെ നിരവധി ടിക്കറ്റുകൾ വിറ്റ കോമ്പോ ഡീൽസ് ഇപ്രാവശ്യം സന്ദർശകർക്ക് നിരവധി ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. കോമ്പോ ഡീൽസ് വഴി ബുക്ക് ചെയ്യുന്ന ഏതൊരു സർവിസിനും കമോൺ കേരള ടിക്കറ്റ് സൗജന്യമായി ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ‘കമോൺ കേരള’യുടെ ടിക്കറ്റുകൾ ഇതിനകം കോമ്പോ ഡീൽസിൽ വിൽപന ആരംഭിച്ചിട്ടുണ്ട്.
മേയ് 9, 10, 11 തീയതികളിൽ അരങ്ങേറുന്ന പരിപാടികളിൽ ഒട്ടനവധി കലാകാരന്മാർ നേതൃത്വം നൽകുന്ന നിരവധി പരിപാടികളുണ്ട്. അതിന് പുറമെ വിവിധ മത്സരങ്ങളും പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിലെല്ലാം പങ്കെടുക്കാൻ പ്രവേശനത്തിന് ടിക്കറ്റെടുക്കണം. 10 ദിർഹം മുതൽ 30 ദിർഹം വരെയുള്ള കമോൺ കേരള പ്രവേശന ടിക്കറ്റുകൾ കോമ്പോ ഡീൽസ് ഡോട്ട് കോമിൽ ലഭ്യമാണ്.
ഇതിനുപുറമെ 49 ദിർഹം മുതലുള്ള കോമ്പോ ഡീലുകൾ പർച്ചേസ് ചെയ്യുമ്പോൾ സൗജന്യമായി കമോൺ കേരള ടിക്കറ്റ് ലഭിക്കുകയുംചെയ്യും. യു.എ.ഇയിലെ എല്ലാ വിനോദകേന്ദ്രങ്ങളിലേക്കും ടിക്കറ്റ് ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ഓൺലൈൻ സംരംഭമാണ് കോമ്പോ ഡീൽസ് ഡോട്ട് കോം. കമോൺ കേരളയുടെ ഒഫീഷ്യൽ ടിക്കറ്റിങ് പാർട്ണർകൂടിയാണ്. കൂടുതൽ ഓഫറുകൾക്കും വിവരങ്ങൾക്കും കോമ്പോ ഡീൽസ് ഡോട്ട് കോം സന്ദർശിക്കുകയോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.