വരണം വരണം... ഇത് ലുലുവോണം
ദുബൈ: പഴയിടത്തിന്റെ സദ്യയും അമ്മയുടെ പായസവും മുത്തച്ഛന്റെ ഓണക്കോടിയുമെല്ലാം വല്ലാതെ മിസ് ചെയ്യുന്നവരാണ് പ്രവാസികൾ. ഓണനാളിൽ നാടിന്റെ ഗൃഹാതുര സ്മരണകളിലേക്ക് പ്രവാസി മലയാളികളെ കൂട്ടിക്കൊണ്ടുപോകാൻ ആഘോഷങ്ങളും ഓഫറും സദ്യയുമെല്ലാമൊരുക്കുകയാണ് ലുലു ഗ്രൂപ്. ഇത്തവണത്തെ ഓണം പൂർണമായും ലുലുവിനൊപ്പം ആഘോഷിക്കാനാവശ്യമായ വിഭവങ്ങളുമായാണ് 'പൊന്നോണം' ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്.
കലവറയിൽ പഴയിടം
മുൻ വർഷങ്ങളെ അപേക്ഷിച്ച് പഴയിടം മോഹനൻ നമ്പൂതിരിയുടെ സദ്യയാണ് ഇത്തവണത്തെ ഹൈലൈറ്റ്. ലുലുവിന്റെ കലവറയിൽ പഴയിടം നേരിട്ടാണ് സദ്യവട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാലക്കാടൻ മട്ടയിലും കുത്തരിയിലുമെല്ലാം ചോറ് വിളമ്പും. സാമ്പാർ, അവിയൽ, രസം, പച്ചക്കറി തോരൻ, കാളൻ, ഓലൻ, പച്ചടി, കിച്ചടി, പരിപ്പ്, കൂട്ടുകറി, പാൽ പായസം, പരിപ്പ് പ്രഥമൻ, പപ്പടം, ഇഞ്ചിപ്പുളി, അച്ചാർ, ചിപ്സ്, ശർക്കര വരട്ടി, കൊണ്ടാട്ടം, കദളിപ്പഴം, വാഴയില എന്നിവയടങ്ങുന്നതാണ് സദ്യ. ലുലുവിന്റെ കസ്റ്റമർ സർവിസ് സെന്ററുകൾ വഴിയോ ഓൺലൈനിലോ (www.luluhypermarket.com) മുൻകൂട്ടി ബുക്ക് ചെയ്ത് സദ്യ വീട്ടിലെത്തിക്കാം. വാഴയില മുതൽ പപ്പടം വരെ അടങ്ങുന്ന പാക്കിന് 32.90 ദിർഹമാണ് വില. ബുക്ക് ചെയ്യുന്നവർക്ക് 8, 9, 10, 11 തീയതികളിൽ ലുലുവിന്റെ എല്ലാ ഹൈപർമാർക്കറ്റുകളിൽ നിന്നും സദ്യവാങ്ങാം.
ഓണം സ്പെഷ്യൽ പായസമേളയാണ് മറ്റൊരു ആകർഷണം. പാലട, പാൽ പായസം, അട പ്രഥമൻ, പരിപ്പ് പ്രഥമൻ, നെയ് പായസം, ഗോതമ്പ് പായസം, സേമിയ പായസം, ഈത്തപ്പഴ പായസം, ചവ്വരി പായസം, യാം-ഡേറ്റ്സ് പായസം, മത്തങ്ങ-ചവ്വരി പായസം, സേമിയ-കാരറ്റ് പായസം, പഴം-പരിപ്പ് പായസം, പഴം-പാൽ പായസം, പഞ്ചസാര രഹിത പായസം എന്നിവയാണ് പായസ രാജാക്കന്മാർ. കിലോക്ക് 22 ദിർഹമാണ് നിരക്ക്. ലുലുവിന്റെ എല്ലാ ഹൈപ്പർമാർക്കറ്റുകളിലും ലഭിക്കും.
ഓണപ്പുടവയുടുക്കാം
ഓണക്കോടിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വമ്പൻ ഓഫറുകളുമായാണ് ലുലുവിന്റെ ഓണാഘോഷം. 100 ദിർഹമിന് സാരിയും ചുരിദാറും കുർത്തിയുമെടുക്കുന്നവർക്ക് 50 ദിർഹമിന്റെ ഷോപ്പിങ് വൗചർ സമ്മാനമായി ലഭിക്കും.
കുട്ടികൾക്കും മുതിർന്നവർക്കും സ്ത്രീകൾക്കുമുള്ള പരമ്പരാഗത ഓണം വസ്ത്രങ്ങളുടെ വൻ ശേഖരവും ലുലുവിൽ എത്തിച്ചിട്ടുണ്ട്. ഓണത്തിന് പരമ്പരാഗതമായി ഉപയോഗിക്കുന്ന വസ്തുക്കളും വിൽപനക്കുണ്ട്. ചെമ്പ് ഉൽപന്നങ്ങൾ, പിച്ചള വിളക്ക്, അലുമിനിയം ഉരുളി, കളിമൺ പാത്രങ്ങൾ, മുറങ്ങൾ, വട്ടികൾ, തളികൾ, അപ്പം പാൻ, പണിയാരം പാൻ, ദോശ തവ, ഇഡ്ഡലി തട്ട്, പുട്ടുകുടം തുടങ്ങിയവ ഇവിടെ നിന്ന് വാങ്ങാം. പഴം, പച്ചക്കറികളുടെ ആഘോഷമായ ഓണത്തിന് ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത വസ്തുക്കളാണ് ലുലു എത്തിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.