മടപ്പള്ളി ഗവ. കോളജ്​ അലുംമ്നി പ്രതിനിധികൾ

ആദരവ്​ ഏറ്റുവാങ്ങുന്നു

കോളജ്​ അലുമ്നികൾക്ക്​​ പ്രൗഢ വേദിയിൽ ആദരം

 ഷാർജ: സ്തുത്യർഹമായ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട്​ ​കേരളത്തിലെ കലാലയങ്ങളെ പ്രവാസ ലോകത്ത്​ അടയാളപ്പെടുത്തിയ ഏറ്റവും മികച്ച കോളജ്​ അലുമ്നികൾക്ക്​ കമോൺ കേരളയുടെ പ്രൗഢമായ വേദിയിൽ ആദരം.തെരഞ്ഞെടുക്കപ്പെട്ട പത്ത്​ കോളജ്​ അലുമ്നികളെയാണ്​ ആദരിച്ചത്​. ​വൈള്ളിയാഴ്ച വൈകിട്ട്​ പ്രധാന​വേദിയിൽ പ്രമുഖർ പ​ങ്കെടുത്ത ചടങ്ങിൽ പ്രമുഖ ഇമാറാത്തി പരിസ്ഥിതി ഗവേഷകൻ ഡോ. ഉബൈദ്​ അലി അൽ ശംസി​ അലുമ്നി ഭാരവാഹികൾക്ക്​ മെമെന്‍റോ സമ്മാനിച്ചു.

സെൻറ്​ തെരേസാസ്​ അലുമ്​നി-ആസ്റ്റ പ്രതിനിധികൾആദരവ്​ ഏറ്റുവാങ്ങുന്നു

വിമല കോളജ്​ തൃശൂർ-വിമക്സ്​, സർ സയ്യിദ്​ കോളജ് തളിപ്പറമ്പ്​ -സ്​കോട്ട, സെൻറ്​ തെരേസാസ്​ അലുമ്​നി-ആസ്റ്റ, എം.ഇ.എസ്​ എൻജി. കോളജ്​ കുറ്റിപ്പുറം അലുമ്​നി, മടപ്പള്ളി ഗവ. കോളജ്​ അലുംനി, ഫറൂഖ്​ കോളജ്​ ഓൾഡ്​ സ്റ്റുഡന്‍റ്​സ്​ അസോസിയേഷൻ-ഫോസ, ദാറുൽ ഹുദ ഇസ്​ലാമിക്​ യൂനിവേഴ്​സിറ്റി -ഹിദായ, അസ്മാബി കോളജ്​ അലുമ്​നി അസോസിയേഷൻ, ശ്രീകൃഷ്ണ കോളജ്​ ഗുരുവായൂർ അലുമ്​നി, എം.ഇ.എസ്​ പൊന്നാനി കോളജ്​ അലുമ്​നി ദുബൈ -മെസ്​​പ എന്നിവയാണ്​ ആദരമേറ്റുവാങ്ങിയത്​. അന്തിമ പട്ടികയിൽ ഇടം പിടിച്ച പത്ത്​ അലുമ്നികളിൽ നിന്ന്​ ഒന്നാമതെത്തിയ അലുമ്നിയെ ശനിയാഴ്ച കമോൺ കേരളയുടെ പ്രധാന വേദിയിൽ പ്രഖ്യാപിക്കും.

ഫറൂഖ്​ കോളജ്​ ഓൾഡ്​ സ്റ്റുഡന്‍റ്​സ്​ അസോസിയേഷൻ-ഫോസഅലുംമ്നി പ്രതിനിധികൾ ആദരവ്​ ഏറ്റുവാങ്ങുന്നു

യു.എ.ഇ 2025നെ ‘സാമൂഹിക വർഷ’മായി ആചരിക്കുന്ന പശ്​ചാത്തലത്തിലാണ് കുടുംബ സൗഹൃദങ്ങൾ ശക്​തമാക്കുന്നതിലും സന്നദ്ധ പ്രവർത്തനമടക്കം സാമൂഹിക ഇടപെടലുകളിലും അലുമ്​നികൾ നൽകുന്ന സംഭാവനകളെ ആദരിക്കാനായി​ വേറിട്ട സംരംഭം നടപ്പിലാക്കുന്നത്.

Tags:    
News Summary - College alumni honored on grand stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.