അബൂദബി സിവില്‍ ഡിഫന്‍സിന്റെ സുരക്ഷ പട്രോള്‍ സംഘം
അബൂദബി: എമിറേറ്റിലെ വ്യവസായ, വാണിജ്യ, താമസകേന്ദ്രങ്ങളില്‍ സുരക്ഷ പട്രോള്‍ പദ്ധതിക്കു തുടക്കംകുറിച്ച് അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി.
യു.എ.ഇയുടെ സാമൂഹിക വര്‍ഷത്തിന്റെ ഭാഗമായി പ്രതിരോധ സുരക്ഷ അവബോധം വര്‍ധിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സന്നാഹം മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
അബൂദബിയിലുടനീളമുള്ള കേന്ദ്രങ്ങളിലെത്തി സുരക്ഷ പട്രോള്‍ സംഘം ബോധവത്കരണം നല്‍കുകയും ഇവിടങ്ങളിലെ തയാറെടുപ്പുകള്‍ വിലയിരുത്തി മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
സുരക്ഷ ആവശ്യങ്ങള്‍ നിർവഹിക്കുന്നതിനുള്ള കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് പരിശീലന സെഷനുകളും ഈ പദ്ധതിയില്‍ നല്‍കുന്നുണ്ട്. മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സുരക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും അല്ലാത്തവക്ക് ഇവ മെച്ചപ്പെടുത്തുന്നതിനായി ഒബ്സര്‍വേഷന്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യും.
മുന്‍കരുതല്‍ നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സുരക്ഷ ഉപകരണങ്ങള്‍ക്ക് പ്രത്യേക ഡിസ്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന സേഫ്റ്റി വൗച്ചറും സുരക്ഷ പട്രോള്‍ സംഘം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.