Posted On
date_range Updated On
date_range സിറ്റിസ്കേപ്പ് മേളക്ക് തുടക്കം
ദുബൈ: മേഖലയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് മേളയായ സിറ്റിസ്കേപ്പ് ഗ്ലോബലിന് ദുബൈയിൽ തുടക്കമായി. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മേള ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു. 300ലേറെ പ്രാദേശിക-അന്താരഷ്ട്ര കമ്പനികൾ തങ്ങളുടെ പുതിയ പദ്ധതികൾ അവതരിപ്പിക്കുന്ന മേളയിൽ വലിയ തിരക്കാണ് ആദ്യം ദിവസം തന്നെ അനുഭവപ്പെട്ടത്.
ദുബൈ വരും നാളുകളിൽ എങ്ങനെ മാറുമെന്ന് കാണിക്കുന്ന വമ്പൻ ആർഭാട പദ്ധതികളാണ് മേളയിൽ വിവിധ കമ്പനികൾ അവതരിപ്പിക്കുന്നത്. നൂറുകണക്കിന് കോടി ദിർഹത്തിെൻറ വിവിധ താമസ,ബിസിനസ് കെട്ടിടങ്ങളുടെ ശില്പഭംഗി തുളുമ്പുന്ന മാതൃകകളിൽ വിവിധ ഹാളുകളിലായി ഒരുക്കിയിട്ടുണ്ട്.
മേള ബുധനാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.