ഷാര്‍ജ ബാലകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന വേനല്‍ ക്യാമ്പില്‍നിന്ന്
ഷാര്‍ജ: ഷാര്‍ജ ബാലകലാസാഹിതിയുടെ ഏകദിന വേനല്‍ ക്യാമ്പ് ഷാര്‍ജയില്‍ നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോ. കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പരിചയം, ഫിലിം മേക്കിങ് പരിശീലനം, കുട്ടികള്‍ നിര്‍മിച്ച ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം തുടങ്ങിയവ നടന്നു. നൂറോളം കുട്ടികള്‍ പങ്കാളികളായ ക്യാമ്പില്‍ അസോ. പ്രസിഡന്റ് നിസാര്‍ തളങ്കര കുട്ടികളുമായി സംവദിച്ചു. യുവകലാ സാഹിതി യു.എ.ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, വില്‍സണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
ദൃശ്യ ഷൈന്‍, പ്രിയ നിധി, സുഭാഷ് ദാസ്, സര്‍ഗ റോയ്, റിനി രവീന്ദ്രന്, റോയി നെല്ലിക്കോട് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ബാലകലാസാഹിതി ജോ. കണ്‍വീനര്‍ നവാസ്, യുവകലാസാഹിതി, വനിത കലാസാഹിതി പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്കി. ബാലകലാസാഹിതി സെക്രട്ടറി ദേവിക ബൈജു സ്വാഗതവും അഡ്വ. സ്മിനു സുരേന്ദ്രന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.