ഷാർജ: കുട്ടികളിൽ വായന സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ശാസ്ത്രവും സാങ്കേതികവിദ്യയും ലളിതവും രസകരവുമായി അവതരിപ്പിച്ച് കുട്ടികളുടെ വായനോത്സവം. ‘ഡിജിറ്റല്‍ ക്യൂബ് വർക് ഷോപ്പ്’ എന്നുപേരിട്ട ശാസ്ത്രസംബന്ധിയായ ശില്പശാലയിലാണ് സാങ്കേതികത കൂടുതല്‍ എളുപ്പത്തിലറിയാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടായത്. ആഗോളതലത്തില്‍ അറിയപ്പെടുന്ന മൈന്‍ക്രാഫ്റ്റ് എന്ന വിഡിയോ ഗെയിമിലൂടെയായിരുന്നു ശാസ്ത്രപഠനം.
പ്രതീകാത്മക ശാസ്ത്രപ്രപഞ്ചം കുട്ടികളുടെ മുന്നില്‍ സൃഷ്ടിച്ചത് കൗതുകകരമായിരുന്നു. കലയും കണക്കും സാങ്കേതികതയും കോര്‍ത്തിണക്കിയുള്ളതായിരുന്നു ശാസ്ത്ര ശില്പശാല. ഡിജിറ്റല്‍ എല്‍.ഇ.ഡി പിക്സല്‍ ക്യൂബ് വഴി പ്രപഞ്ചത്തെ സൃഷ്ടിച്ചുകൊണ്ട് എന്‍ജിനീയറിങ് അടക്കമുള്ള വിഷയങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.
ലബനാനിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന് മഹമൂദ് ഹാഷേം ആയിരുന്നു ശില്പശാല നയിച്ചത്. റൂം 94 എന്നുപേരിട്ട ശില്പശാലയുടെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം. അച്ചടിച്ച ടെംപ്ലേറ്റുകള്‍, ബാറ്ററി, ചെമ്പ് ടേപ്പ്, എൽ.ഇ.ഡി തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടായിരുന്നു ശില്പശാലയില് ഡിജിറ്റല്‍ ക്യൂബ് നിര്‍മിച്ചത്.
ലാളിത്യത്തിലൂടെ നൂതന പരീക്ഷണങ്ങള്‍ നടത്തുകയും അവ എളുപ്പത്തില്‍ കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയുമാണിവിടെ. മലയാളി വിദ്യാര്‍ഥികളടക്കം ഷാര്‍ജ മേളയില്‍ ശിൽപശാലകളില് പങ്കെടുക്കുന്നുണ്ട്. 16ാമത് വായനോത്സവത്തിൽ കുട്ടികൾക്കായി 600ലേറെ ശില്പശാലകളാണ് നടക്കുക.
ഷാര്‍ജ: കുട്ടികളുടെ വായനോത്സവത്തിലും താരമായി ബോബ ടീ. 1980ല്‍ തായ്വാനിലെ ഒരു സാധാരണക്കടയില് ആദ്യമായി ഉണ്ടാക്കിയതാണ് ബോബ ടീ. മേളയിലെ കുക്കറി കോര്‍ണറിലാണ് പാചകകലയില്‍ വൈഭവമുള്ള കുട്ടികള്‍ക്കായി ബോബ ടീ ഉണ്ടാക്കുന്നവിധം പഠിപ്പിച്ചത്.
ബബ്ള് ടീ എന്നും പേരുള്ള ബോബ ടീ ഉണ്ടാക്കാനുള്ള ചേരുവകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. മധുരമുള്ള പാലില്‍ ടപ്പിയോക്ക എന്നപേരുള്ള മുത്തുകള്‍ വിതറി വിവിധതരം ഫ്ലേവറുകളും പഴച്ചാറുകളും ചേര്‍ത്തുള്ള ബോബ ടീയുടെ രുചി ലോകരാജ്യങ്ങളില്‍ വ്യാപിച്ച അനുഭവങ്ങളും കുക്കറി ഷോ ശില്പശാലയില് കുട്ടികള്‍ക്കായി വിശദീകരിച്ചു.
12 വയസ്സിനു മുകളിലുള്ളവര്‍ക്കായാണ് ബോബ ടീ പരിചയപ്പെടുത്തിയത്. ചോക്ലറ്റ് സിറപ്പുകള്‍ കൂടി ചേര്‍ത്തുകൊണ്ട് കൂടുതല്‍ രുചിചേരുവയോടെയായിരുന്നു ശില്പശാല നയിച്ച അറോറ സിറ്റ്ജാര് കുട്ടികള്‍ക്ക് പകര്ന്നുനല്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.