അബൂദബി: അക്കൗണ്ടില്‍ മതിയായ ബാലൻസില്ലാതെ ചെക്ക് എഴുതി നല്കിയ യുവാവിന് കോടതിയുടെ കടുത്ത നടപടി. എതിര്‍കക്ഷിക്ക് 2,40,000 ദിര്‍ഹവും ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി 20,000 ദിര്‍ഹവും നല്‍കാനാണ് അബൂദബി കോടതി ഉത്തരവ്. യുവാവ് നല്കിയ 2,40,000 ദിര്‍ഹമിന്റെ രണ്ട് ചെക്കുകളും പണമാക്കി മാറ്റുന്നതിന് ബാങ്കില്‍ കൊടുത്തെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടക്കിയെന്നും ഇതുമൂലം താന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരന് ആദ്യം ക്രിമിനല്‍ കോടതിയിലെത്തിയിരുന്നു.
അന്ന് കോടതി പരാതിക്കാരന് പണവും പിഴയായി നാല്പതിനായിരം ദിര്‍ഹവും നല്കാന് ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രതി ഈ പണം നല്‍കിയില്ല. തുടര്‍ന്ന് പരാതിക്കാരന് സിവില്‍ കേസ് നല്‍കുകയും തനിക്ക് കിട്ടേണ്ട 2,40,000 ദിര്‍ഹവും നഷ്ടപരിഹാരമായി അമ്പതിനായിരം ദിര്‍ഹവും ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ക്രിമിനല്‍ കോടതി പ്രതിയെ ശിക്ഷിച്ചിട്ടുണ്ടെന്ന വസ്തുത കൂടി പരിശോധിച്ചാണ് സിവില്‍ കോടതി പരാതിക്കാരന് പണവും നഷ്ടപരിഹാരമായി 20,000 ദിര്‍ഹവും നല്കാന് നിര്‍ദേശം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.