ചാവക്കാട് സ്വദേശിനി ദുബൈയില്‍ നിര്യാതയായി

ദുബൈ : ചാവക്കാട് എടക്കഴിയൂര്‍ തെക്കേ മദ്രസക്ക് സമീപം താമസിക്കുന്ന പരേതനായ കാര്യാടത്ത് കുഞ്ഞിമുഹമ്മദ് ഹാജിയ ുടെ ഭാര്യ സഫിയ (70) ദുബൈയില്‍ നിര്യാതയായി. മക്കളെ സന്ദര്‍ശിക്കാന്‍ രണ്ട് മാസം മുൻപ് യു.എ.ഇയില്‍ എത്തിയതായിരുന്നു.< /p>

ശനിയാഴ്ച പുലര്‍ച്ച നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബൈ റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കൾ: റാഫി, ഫൈസല്‍, ഫിറോസ്‌, വാഹിദ, ബീന.

മരുമക്കൾ: അബ്ദുല്‍ നാസര്‍, ഷാജു, ശൈല, സഫീറ. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം: ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് എടക്കഴിയൂര്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.

Tags:    
News Summary - chavakkad native died in dubai -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.