ഷാർജയിൽ സംഘടിപ്പിച്ച എക്​സിബിഷനിൽ നിന്ന് 

ജീവകാരുണ്യം: 19 കലാകാരന്മാരുടെ 55 ചിത്രങ്ങൾ പ്രദർ​ശിപ്പിച്ചു

ഷാർജ: ഷാർജ ഹൗസ് ഓഫ് വിസ്ഡമിൽ സിറ്റി ഫോർ ഹ്യുമാനിറ്റേറിയൻ സർവിസസ് ജീവകാരുണ്യത്തി​െൻറ ഭാഗമായി ചിത്രപ്രദർശനം സംഘടിപ്പിച്ചു. 19 കലാകാരന്മാർ 55 കലാസൃഷ്​ടികൾ പ്രദർശിപ്പിച്ചു. പ്രത്യേക സംരക്ഷണം ആവശ്യമുള്ള കലാകാരന്മാരും കൂട്ടത്തിലുണ്ടായിരുന്നു.

ആർട്ട് ഫോർ ഓൾ സെൻററാണ്​ (ഫലാജ്) എക്സിബിഷൻ സംഘടിപ്പിച്ചത്. നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ്​ പ്രദർശനം സംഘടിപ്പിച്ചതെന്ന്​ ഡയറക്ടർ ജനറൽ ശൈഖ ജമീല ബിന്ത് മുഹമ്മദ് അൽ ഖാസിമി പറഞ്ഞു.

2017 മാർച്ചിൽ ഷാർജ സ്ഥാപിച്ച ഈ കേന്ദ്രം വിവിധ രാജ്യങ്ങളിലെ നൂറോളം കലാകാരന്മാർക്ക് പ്ലാസ്​റ്റിക് ആർട്സ്, പെർഫോമൻസ് ആർട്സ്, സംഗീതം എന്നീ മേഖലകളിൽ സേവനം നൽകുന്നു.

ജൂലൈയിൽ നിശ്ചയദാർഢ്യ വിഭാഗക്കാർ അഭിനയിക്കുന്ന വലിയ നാടക പ്രദർശനം നടത്താൻ ഒരുങ്ങുന്നതായി സൂപ്പർവൈസർ മുഹമ്മദ് ബക്കർ സൂചിപ്പിച്ചു. സിനിമാറ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും രംഗപടങ്ങൾ ക്രമീകരിക്കുക. പൊതുജനങ്ങൾക്ക് കാണാൻ അവസരം ഒരുക്കും.

Tags:    
News Summary - Charity: 55 paintings by 19 artists were displayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.