ദുബൈ സി.എസ്.ഐ ഇടവകയുടെ കരോൾ നാളെ

ദുബൈ: ദുബൈയിലെ ആദ്യ സി.എസ്.ഐ ഇടവകയുടെ ഗായക സംഘത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ്​ കരോൾ സർവിസ് ശനിയാഴ്ച വൈകീട്ട്​ ആറിന് ഊദ് മേത്തയിലുള്ള ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടക്കും. ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന ഗായക സംഘത്തിന്‍റെ 50ാം ക്രിസ്മസ്​ കരോൾ എന്ന പ്രത്യേകതയും ഈ വർഷത്തെ കരോൾ സർവിസിനുണ്ട്.

1975 ഡിസംബർ 17ന് ജെ.ഇ. മാത്യുവിന്‍റെ നേതൃത്വത്തിൽ 12 പുരുഷ അംഗങ്ങൾ മാത്രമായി ആരംഭിച്ച ഗായകസംഘത്തിൽ നിലവിൽ 90 അംഗങ്ങൾ ഉണ്ട്. ജൂബി ഏബ്രഹാം ക്വയർമാസ്റ്ററായും ജിനോ മാത്യു ജോയ് അസിസ്റ്റന്‍റ് ക്വയർ മാസ്റ്ററായും സേവനം ചെയ്തുവരുന്നു.

ഈ വർഷത്തെ കരോള്‍ ഗാന ശുശ്രൂഷയിൽ ഇടവക ഗായക സംഘത്തോടൊപ്പം 55 കുട്ടികൾ അടങ്ങിയ ജൂനിയർ ക്വയറും പങ്കെടുക്കും.

ഇംഗ്ലീഷ്, ലാറ്റിൻ, ആഫ്രിക്കൻ, മലയാളം എന്നീ ഭാഷകളിലെ ഗാനങ്ങൾ അവതരിപ്പിക്കുകയും ഇടവക വികാരി റവ. രാജു ജേക്കബ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും റവ. സ്റ്റീഫൻ മരിയൻ ക്രിസ്മസ് ദൂത്​ നൽകുകയും ചെയ്യും.

Tags:    
News Summary - Carol of Dubai CSI Parish tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.