അബൂദബി: ഗതാഗത നിയമങ്ങൾ ലംഘിച്ച് ഒാടിച്ചാൽ മാത്രമല്ല, വൃത്തിയോടെ സൂക്ഷിച്ചില്ലെങ്കിലും കാറുടമകൾ പിഴ നൽകേണ്ടി വരും. വൃത്തിയായി സൂക്ഷിക്കാതെ വാഹനങ്ങൾ പൊതു സ്ഥലങ്ങളിൽ ഇട്ടുപോകുന്നവർക്ക് 3000 ദിർഹമാണ് പിഴ. അബുദബി പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 141 വാഹനങ്ങളാണ് കണ്ടു കെട്ടിയത്. 31 പേർക്ക് പിഴ ചുമത്തിയപ്പോൾ 289 വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. മുസഫ, മഫ്റഖ് വ്യവസായ മേഖലകളിൽ നിന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
വാഹനങ്ങൾ വൃത്തിഹീനമാക്കി ഇട്ട് അവധിക്ക് നാട്ടിലേക്ക് പോയ ആളുകൾ തിരിച്ചെത്തുേമ്പാൾ വൻ തുക പിഴ നൽകേണ്ടി വരുമെന്നും അറിയുന്നു. നഗര സൗന്ദര്യം പരിഗണിച്ച് മാത്രമല്ല, സുരക്ഷയും ആരോഗ്യ സംരക്ഷണവും കൂടി കണക്കിലെടുത്താണ് നടപടി. കാറുകളിൽ അടിഞ്ഞുകൂടിയ പൊടിയും മാലിന്യങ്ങളും മറ്റു വാഹനങ്ങളിലേക്കും ആളുകളിലേക്കും പരക്കാൻ സാധ്യതയുണ്ട്. അവധിക്ക് പോകുന്നവർ കാറുകൾ സംരക്ഷിക്കാനും വൃത്തിയായി സൂക്ഷിക്കാനും ആരെയെങ്കിലും ചുമതലപ്പെടത്തേണ്ടതുണ്ട്.
അശ്രദ്ധമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ മൂന്നു ദിവസത്തെ നോട്ടീസ് നൽകി കണ്ടുകെട്ടാനാണ് നഗരസഭയുടെ തീരുമാനം. നേരത്തേ 14 ദിവസമാണ് നോട്ടീസ് സമയം നൽകിയിരുന്നത്. മൂന്നു ദിവസത്തിനകം വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ അവ നഗരസഭയുടെ യാർഡിലേക്ക് മാറ്റും. പിന്നീട് അവ തിരിച്ചു കിട്ടാൻ വൻ തുക നൽകേണ്ടി വരും.കാറുകൾക്ക് മാത്രമല്ല, ട്രെയിലറുകൾ മുതൽ ബോട്ടുകൾക്കു വരെ ഇൗ നിയമം ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.