Posted On
date_range Updated On
date_range അർബുദ ബോധവത്കരണവും സംഗീതസായാഹ്നവും ഇന്ന്
ഷാർജ: സി.എസ്.ഐ പാരിഷ് അൽമായ സംഘടനയുടെ ‘കനിവ് 2024’ പദ്ധതിയുടെ ഭാഗമായി അർബുദ ബോധവത്കരണവും സംഗീതസായാഹ്നവും മേയ് 25ന് വൈകീട്ട് 7.30ന് ഷാർജ വർഷിപ് സെന്‍ററിൽ ഇടവക വികാരി റവ. സുനിൽരാജ് ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ നടത്തപ്പെടും.
സംഗീതസായാഹ്നം യു.എ.ഇയിലെ പ്രശസ്ത ക്രിസ്തീയ കോറൽ ഗ്രൂപ്പായ ജോയ്ഫുൾ സിംഗേഴ്സിന്‍റെ നേതൃത്വത്തിൽ പരമ്പരാഗത ക്രിസ്തീയ കീർത്തനങ്ങളും ആധുനിക ആരാധനാ ഗാനങ്ങളും കോർത്തിണക്കി നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. അനുഷ് ഡേവിഡ് നേതൃത്വം നൽകുന്ന സംഗീത പരിപാടിയിൽ നൂറിൽപരം ഗായകർ പങ്കെടുക്കുമെന്ന് കൺവീനർമാരായ വർഗീസ് സാം, റെഞ്ജി തോമസ് മാത്യു എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.