അൽ ഖുദ്റ എക്സ്പോ ലേക്കിൽ സംഘടിപ്പിച്ച ക്യാമ്പ്
ദുബൈ: യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം മലയാളികൾ പങ്കെടുത്ത അൽ ഖുദ്റയിലെ എക്സ്പോ ലേക്ക് ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിൽ പങ്കെടുത്തവർ പരസ്പരം ആശയവിനിമയം നടത്തുകയും കാടിന്റെ കഥകളും വിവിധ യാത്രാനുഭവങ്ങളും പങ്കുവെച്ചു.
രാവിലെ അഞ്ചുമണിക്ക് ക്യാമ്പംഗങ്ങൾ അൽ ഖുദ്റയിലെ ഫ്ലമിംഗോ ലേക്കിലേക്ക് യാത്ര ചെയ്ത് വിവിധ പക്ഷികളെ പരിചയപ്പെട്ടു. ആർട്ട് ഡയറക്ടറും വന്യജീവി ഫോട്ടോഗ്രാഫറുമായ റജീഷ് ഉദയാസ്, സഞ്ചാരിയും ഫോട്ടോഗ്രാഫറുമായ ഷിഹാബ് അബ്ദുല്ല എന്നിവർ നേതൃത്വം നൽകിയ പ്രോഗ്രാമിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.