ശൈഖ്​ ഹംദാൻ ഒട്ടക ഒാട്ടമത്സരം:  പ്രസിഡൻറി​െൻറ ഒട്ടകങ്ങൾക്ക്​ ഒന്നാം സ്​ഥാനം 

ദുബൈ: ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​​െൻറ രക്ഷകർതൃത്വത്തിൽ അൽ മർമൂം കാമൽ റേസിങ്​ ക്ലബിൽ നടത്തിയ പ്രഥമ ഒട്ടക​ഒാട്ട മത്സരത്തിൽ പ്രസിഡൻറി​​​െൻറ ഒട്ടകങ്ങൾ സമ്മാനം ചൂടി. അവസാന ദിനമായ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ പ്രസിഡൻഷ്യൽ,അൽ ആസിഫ, ശൈഖ്​ ഹംദാൻ സ്​റ്റേബിൾ എന്നിവിടങ്ങളിലെ ഒട്ടകങ്ങളാണ്​ മാറ്റുരച്ചത്​.

 പ്രസിഡൻഷ്യൽ സ്​റ്റേബിളിലെ അൽ മിസ്​ക്​ എന്ന ഒട്ടകമാണ്​ റെക്കോർഡ്​ സമയത്തിൽ വിജയം കണ്ടത്​. ദുബൈ കിരീടാവകാശിയുടെ സ്വർണവാളും 10 ലക്ഷം ദിർഹവുമാണ്​ ഒന്നാം സമ്മാനം. അലി ജമീൽ അൽ വെഹൈബിയാണ്​  ഇൗ ഒട്ടകത്തെ പരിശീലിപ്പിച്ചത്​. ഗിയാത്ത്​ അൽ ഹിലാലി പരിശീലിപ്പിച്ച അഫ്​ഫാൽ രണ്ടാം സ്​ഥാനവും ഫൈസൽ താലിബ്​ ഷിറാമി പരിശീലിപ്പിച്ച അഷാഹിനിയ മൂന്നാം സ്​ഥാനവും നേടി.  

മറ്റു രണ്ടു മത്സരങ്ങളിലെ വിജയികൾക്ക്​ സുവർണ വാളിനും കഠാരക്കും പുറമെ പത്ത്​, എട്ട്​ ലക്ഷം ദിർഹം വീതവും സമ്മാനം നൽകി. ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും സമ്മാന വിതരണ ചടങ്ങിൽ  ശൈഖ്​ മക്​തും ബിൻ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തും, ശൈഖ്​ സുൽത്താൻ ബിൻ ഹംദാൻ ബിൻ മുഹമ്മദ്​ ആൽ നഹ്​യാൻ, ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും, ശൈഖ്​ സഇൗദ്​ ബിൻ മക്​തും ബിൻ ജുമാ അൽ മക്​തൂം, ശൈഖ്​ തനൂൻ ബിൻ സുൽത്താൻ ബിൻ ഹംദാൻ ആൽ നഹ്​യാൻ തുടങ്ങിയവർ സംബന്ധിച്ചു.  

Tags:    
News Summary - camel-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.