ദുബൈ: യു.എ.ഇയിലെ കായിക മേഖല ശക്തിപ്പെടുത്തുന്നതിന് സ്പോർട്സ് കോഓഡിനേഷൻ കൗൺസിൽ രൂപവത്കരിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഫെഡറൽ കൗൺസിലുകളുടെ ഡയറക്ടർ ബോർഡുകൾ പുനഃസംഘടിപ്പിക്കുന്നതിനും അംഗീകാരം നൽകി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാൻ ഡോ. അഹ്മദ് ബിൻ അബ്ദുല്ല ഹുമൈദ് ബെൽഹൂൾ അൽ ഫലാസിയുടെ നേതൃത്വത്തിലായിരിക്കും കോഓഡിനേഷൻ കൗൺസിൽ പ്രവർത്തിക്കുക. എല്ലാ സ്പോർട്സ് കൗൺസിലുകളുമായും കായിക സ്ഥാപനങ്ങളുമായും എക്സിക്യൂട്ടിവ് കൗൺസിലുമായി സഹകരിച്ച് അവയെ ഏകീകരിക്കാനാണ് ലക്ഷ്യം. രാജ്യത്തിെൻറ കായിക മേഖലയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് ലക്ഷ്യമിട്ടുള്ള സംവിധാനങ്ങൾ, ചട്ടങ്ങൾ, നയങ്ങൾ, നിയമ നിർമാണം, സംരംഭങ്ങൾ എന്നിവ നടപ്പാക്കുന്നതിനും അനുബന്ധ വെല്ലുവിളികൾ നിരീക്ഷിക്കുന്നതിനും കൗൺസിലിന് ഉത്തരവാദിത്തമുണ്ടാകും. സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ കൗൺസിലിൽ ഉണ്ടാകും. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, വിദേശകാര്യം, സാംസ്കാരികം എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തും. ദേശീയ ഒളിമ്പിക്സ് കമ്മിറ്റിയുമായും സഹകരിക്കും. യു.എ.ഇ യൂനിവേഴ്സിറ്റി ഡയറക്ടർ ബോർഡ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് സ്പെഷാലിറ്റീസ്, ഹയർ എജുക്കേഷൻ, സയൻറിഫിക് റിസർച് എന്നിവ പുനഃസംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.