ഷാർജ: നവസംരംഭക ലോകത്തെ അനന്ത സാധ്യതകളിലേക്ക് വിരൽചൂണ്ടി ബിസിനസ് കോൺേക്ലവ്. വളർച്ചയുടെ പടവുകളിൽ ഇടറിവ ീഴാതെ കുതിച്ചുപാഞ്ഞവരും ഫീനിക്സ പക്ഷിയായി ഉയർത്തെഴുന്നേറ്റവരും മനസ് തുറന്ന വേദിയിൽ പ്രചോദന പ്രഭാഷകരും വ ്യക്തിത്വ പരിശീലകരും സംരംഭക നേതാക്കളും അനുഭവങ്ങൾ പങ്കുവെച്ചു. പത്തിരട്ടിയായി ചിന്തിച്ചാൽ പതിൻമടങ്ങ് കൊ യ്യാമെന്ന ആത്മിശ്വാസമേകുന്നതായിരുന്നു ഓരോ സെഷനും.
ഭക്ഷ്യ രംഗത്തെ പുതുപ്രവണതകളും സാധ്യതകളും വിവരിച്ച ് അൽമദീന ഗ്രൂപ്പ് എം.ഡി അഷ്റഫാണ് സംവാദതിന് തുടക്കമിട്ടത്. ചുരുങ്ങിയ കാലംകൊണ്ട് ഇത്രവലിയ വിജയത്തിലേക് ക് എങ്ങിനെ കുതിച്ചു എന്നായിരുന്നു ഐ.ഡി ഫ്രഷ് ഫുഡ് ഇന്ത്യ സി.ഇ.ഒ പി.സി. മുസ്തഫയോടുള്ള സദസിെൻറ ചോദ്യം. ‘വി ശപ്പ് വലച്ചിരുന്ന കാലത്ത് ഒരു നേരത്തെ ഭക്ഷണമായിരുന്നു സ്വപ്നം. ഇപ്പോൾ ആയിരങ്ങളുടെ വിശപ്പ് മാറ്റാൻ എനിക്ക് കഴിയുന്നു. സ്വപ്നം സ്വന്തമാക്കാനുള്ള കഠിന പരിശ്രമമാണ് എെൻറ വിജയത്തിന് പിന്നിൽ. മിക്സിയും ഗ്രൈൻററും സ്കൂട്ടറും ത്രാസുമുൾപെടെ 50,000 രൂപക്കാണ് ആദ്യമായി ബിസിനസ് തുടങ്ങിയത്. ജീവിതത്തിെല ഏറ്റവും മോശം ദിവസങ്ങളായിരുന്നു അത്. പത്ത്വർഷത്തിനിടെ നൂറിരട്ടിയാണ് വളർച്ച’ -മുസ്തഫ പറഞ്ഞു.
ഫ്രഷ് ടു ഹോമിെൻറ വിജയ കഥ പറഞ്ഞാണ് സി.ഇ.ഒ അരുൺ കുമാർ സംവാദത്തിനെത്തിയത്. ആരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിച്ചതോടെയാണ് ഫ്രഷ് ടു ഹോം എന്ന സ്ഥാപനം നിലവിൽ വന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച്വർഷം മുൻപ് തുടങ്ങിയ സ്ഥാപനത്തിന് ഇപ്പോൾ പത്ത് ലക്ഷം ഉപഭോക്താക്കളുണ്ട്. ഓരോ മാസവും പത്ത് ലക്ഷം ഓർഡറുകളാണ് കൈകാര്യം ചെയ്യുന്നത്. ചീത്തയാവാതെ മത്സ്യം വീടുകളിൽ എത്തിക്കുക എന്നത് വലിയ അത്ര എളുപ്പമുള്ള ജോലിയല്ല. സാങ്കേതി വിദ്യയുടെ സാധ്യതകൾ വിദഗ്ദമായി ഉപായോഗിച്ചതാണ് ഫ്രഷ് ടു ഹോമിനെ ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഫിഷ് ആൻഡ് മീറ്റ് സ്ഥാപനമാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
കോർപറേറ്റ് ലോകത്തിെൻറ അനന്ത സാധ്യതതകളും അതിലേക്ക് യുവാക്കൾ എത്തിപ്പെടേണ്ടതിെൻറ ആവശ്യകതകളെയും കുറിച്ച് എമിറേറ്റ്സ് കമ്പനി ഹൗസ് സി.ഇ.ഒ മുഹമ്മദ് ഇഖ്ബാൽ മാർക്കോണി വിശദീകരിച്ചു. തുടക്കം സങ്കീർണമായിരിക്കും. പ്രശ്നങ്ങളും തടസങ്ങളും സങ്കീർണതകളും എതിർപ്പുമെല്ലാം ഉണ്ടാവും. അതെല്ലാം മറികടന്നാൽ വിജയിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
ആരോഗ്യമേഖലയിലെ സാങ്കേതിക വിദ്യ ഉപയോഗത്തെക്കുറിച്ചും അതിെൻറ സാധ്യതകളെ കുറിച്ചും മൈത്ര ഹോസ്പിറ്റൽ ചീഫ് മാർക്കറ്റിങ് ഓഫിസർ കൃഷ്ണ ദാസ് പറഞ്ഞു. വിദേശ രാജ്യങ്ങളിലുള്ളവർക്ക് നാട്ടിലെ ആശുപത്രിയിൽ ചികിത്സക്കെത്തുേമ്പാൾ നൽകുന്ന സൗകര്യങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ലാഭത്തിനപ്പുറത്തേക്കാണ് ലക്ഷ്യം വെക്കേണ്ടതെന്ന് ഓർഗാനിക് ബി.പി.എസ് സി.ഇ.ഒ ദിലീപ് നാരായണൻ വ്യക്തമാക്കി.
രാവിലെ ബിസ് ക്ലിനിക്കോടെയാണ് ബിസിനസ് കോൺേക്ലവ് തുടങ്ങിയത്. സെക്യുവർ കാപ്പിറ്റൽ, ഷാർജ ഇസ്ലാമിക് ബാങ്ക്, ഇ.സി.എച്ച്. അൽ ഗുറൈർ എന്നീ കമ്പനികളുെട പ്രതിനിധികൾ ചോദ്യങ്ങൾക്ക് മറുപടി നൽകി. പുതിയ സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുത്തുകയും അവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന സ്റ്റാർട്ട് അപ്പ് സ്പോർട്ട് ലൈറ്റിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇനിയെല്ലാം സുതാര്യമാകും -_പി.എച്ച്. കുര്യൻ
ഷാർജ: റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം കൂടുതൽ ശക്തമാകുന്നതോടെ റിയൽ എസ്റ്റേറ്റ് മേഖല കൂടുതൽ സുതാര്യമാകുമെന്ന് റേറ ചെയർമാൻ പി.എച്ച്. കുര്യൻ. ബിസിനസ് കോൺേക്ലവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കളെയും ഡവലപ്പേഴ്സിനെയും ചതിക്കുഴിയിൽ വീഴ്ത്തുന്ന പ്രവണത അവസാനിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാഫിയകളാണ് റേറയെ ഭയക്കുന്നത്. പരിസ്ഥിതി സംരക്ഷിച്ചുള്ള നിർമാണങ്ങളെ അനുവദിക്കൂ. കൂടുതൽ സുതാര്യമായി നിയമം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.