അബൂദബി: 2030ഒാടെ പ്രതിദിന എണ്ണ ഉൽപാദനം 50 ലക്ഷം ബാരലാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ അബൂദബി എമിറേറ്റിലെ കരയിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ബു ഹസ വിപുലീകരിക്കാൻ അബൂദബി നാഷനൽ ഒായിൽ കമ്പനി (അഡ്നോക്) 10 കോടി ദിർഹത്തിെൻറ കരാർ നൽകി.
സ്പാനിഷ് കമ്പനിയായ ടെക്നികാസ് റ്യുനിഡസ് കമ്പനിക്കാണ് കരാർ നൽകിയത്. ബു ഹസ എണ്ണപ്പാടത്തുനിന്നുള്ള ഉൽപാദനശേഷി വർധിക്കുന്നതോടെ 2020ൽ പ്രതിദിനം 650,000 ബാരൽ എണ്ണ ഉൽപാദിപ്പിക്കാൻ സാധിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഇപ്പോൾ ഉൽപാദിപ്പിക്കുന്നതിെൻറ 18 ശതമാനം കൂടുതലായിരിക്കുമിത്.
എൻജിനീയറിങ്, നിർവഹണ, നിർമാണ പ്രവൃത്തികൾക്കാണ് സ്പാനിഷ് കമ്പനിക്ക് കരാർ നൽകിയത്. 39 മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.