Posted On
date_range Updated On
date_range ആർ.ടി.എക്ക് ബി.എസ്.ഐ അംഗീകാരം
ദുബൈ: ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ (ബി.എസ്.ഐ) സർട്ടിഫിക്കേഷൻ നേടി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക (മെന) റീജനിൽ ഈ അംഗീകാരം നേടുന്ന ആദ്യ സ്ഥാപനമാണ് ആർ.ടി.എ എന്ന് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. വാല്യൂ മാനേജ്മെന്റ് സംവിധാനത്തിനാണ് ബി.എസ് ഇ.എൻ 12973:2020 സർട്ടിഫിക്കേഷൻ ലഭിച്ചത്. സ്ഥാപനങ്ങളെ സംബന്ധിച്ച് ബി.എസ്.ഐ സർട്ടിഫിക്കേഷൻ നിർണായകമായ അംഗീകാരമാണ്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും പ്രകടനം മെച്ചപ്പെടുത്തുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ആർ.ടി.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.