Posted On
date_range Updated On
date_range ഫസ്റ്റ് അബൂദബി ബാങ്ക് ബ്രാൻഡ് മാർക്ക് പുറത്തിറക്കി
അബൂദബി: നാഷനൽ ബാങ്ക് ഒാഫ് അബൂദബിയും (എൻ.ബി.എ.ഡി) ഫസ്റ്റ് ഗൾഫ് ബാങ്കും (എഫ്.ജി.ബി) ലയിപ്പിച്ച് രൂപവത്കരിച്ച ഫസ്റ്റ് അബൂദബി ബാങ്കിെൻറ (എഫ്.എ.ബി) ബ്രാൻഡ് മാർക്ക് പുറത്തിറക്കി. പുതിയ ലോഗോയും പരസ്യവാചകവും ഉൾപ്പെട്ടതാണ് ബ്രാൻഡ് മാർക്ക്. ‘ശക്തമായി വളരൂ’ എന്നതാണ് പരസ്യ വാചകം.
പുതിയ ബ്രാൻഡ് ആവേശകരമായ നാഴികക്കല്ലാണെന്നും മുൻകാല നേട്ടങ്ങളും ഭാവി വീക്ഷണങ്ങളും പ്രതിഫലിപ്പിക്കുന്നതാണെന്നും എഫ്.എ.ബി ചെയർമാൻ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ അഭിപ്രായപ്പെട്ടു. ബാങ്കുമായി ഇടപാടുള്ള എല്ലാവരെയും ശക്തമായി വളരാൻ സഹായിക്കുന്നതിന് സമർപ്പിതമായ നടപടികൾ തയാറാക്കിയതായും അദ്ദേഹം പറഞ്ഞു. ബാങ്കിെൻറ വെബ്സൈറ്റ് ഉടൻ പുറത്തിറക്കുമെന്ന് എഫ്.എ.ബി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ അബ്ദുൽ ഹമീദ് സഇൗദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.